മംഗളൂരു എ ജെ ആശുപത്രിയിലെ മുന്‍ പി ആര്‍ ഒ ബദിയടുക്കയിലെ ബി എച്ച് മുഹമ്മദ് നിര്യാതനായി
Sep 13, 2017, 15:02 IST
കാസര്‍കോട്: (www.kasaragodvartha.com 13/09/2017) മംഗളൂരു എ ജെ ആശുപത്രിയിലെ മുന്‍ പി ആര്‍ ഒ ആയിരുന്ന ബദിയടുക്ക സ്വദേശിയും കാസര്‍കോട് ഫോര്‍ട്ട് റോഡില്‍ താമസക്കാരനുമായ ബദിയടുക്കയിലെ ബി എച്ച് മുഹമ്മദ്(62) നിര്യാതനായി.
ബുധനാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെ തളങ്കര മാലിക് ദിനാര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒരു മാസത്തോളമായി ചെന്നൈ അപ്പോളോ ആശുപത്രിയിലും ഗ്ലോബല്‍ ആശുപത്രിയിലുമായി ചികിത്സയിലായിരുന്നു.
ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് മാലിക് ദിനാര്‍ ആശുപത്രിയില്‍ കൊണ്ടുവന്നത്. നേരത്തെ ഗള്‍ഫിലായിരുന്ന മുഹമ്മദ് പിന്നീട് ബദിയടുക്കയില്‍ മെഡിക്കല്‍ ഷോപ്പും നടത്തിവന്നിരുന്നു. 10 വര്‍ഷത്തോളമായി മംഗളൂരു എ ജെ ആശുപത്രിയില്‍ പി ആര്‍ ഒ ആയി ജോലി ചെയ്തുവന്നിരുന്നു.
ഭാര്യ: സഈദ. മക്കള്‍: മെഹഷീദ്, മനീഷ(ബി ഡി എസ് വിദ്യാര്‍ത്ഥിനി മംഗളൂരു ഏനപ്പോയ ആശുപത്രി, മഹ്‌റ (പ്ലസ് ടു വിദ്യാര്‍ത്ഥിനി വിദ്യാനഗര്‍ ചിന്‍മയ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍). മരുമകള്‍: പര്‍വീന്‍. സഹോദരങ്ങള്‍: ആഇശ, ഇബ്രാഹിം, ജമാല്‍, മൊയ്തീന്‍, ഖദീജ, പരേതനായ അബ്ദുല്ല. ഖബറടക്കം ബുധനാഴ്ച വൈകീട്ട് മഗ്‌രിബ് നമസ്‌കാരത്തിന് മുമ്പ് മാലിക് ദിനാര്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ നടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Obituary, Death, Hospital, Badiyadukka, Treatment, News, Badiyadukka B H Muhammed passes away.