city-gold-ad-for-blogger
Aster MIMS 10/10/2023

Died | കാർ ഇടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന ആശുപത്രി സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു

ബദിയഡുക്ക: (www.kasargodvartha.com) യുവതി ഓടിച്ച കാർ ഇടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന ആശുപത്രി സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു. കുമ്പള നായ്ക്കാപ്പ് സ്വദേശിയും മാന്യ മുണ്ടോടില്‍ താമസക്കാരനുമായ കാസർകോട് ചൈത്ര ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ജയകൃഷ്ണൻ (54) ആണ് മരിച്ചത്. നാല് ദിവസം മുമ്പായിരുന്നു അപകടം.
            
Died | കാർ ഇടിച്ച് പരുക്കേറ്റ്  ചികിത്സയിലായിരുന്ന ആശുപത്രി സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു

മാന്യ സംസം നഗറില്‍ വെച്ച് കാറിടിച്ച് ഗുരുതരമായി പരുക്കേറ്റ് മംഗ്‌ളൂറിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജയകൃഷ്ണന്‍ വെള്ളിയാഴ്ച പുലര്‍ചയോടെയാണ് മരിച്ചത്.

ഈ മാസം 14-ന് സൈകിളില്‍ പോകുമ്പോള്‍ യുവതി അപകടകരമാം വിധം ഓടിച്ചു വന്ന കാറിടിച്ച് വീഴുകയായിരുന്നുവെന്നാണ് ഇത് സംബന്ധിച്ച പരാതി.

റോഡരികിലെ ഇലക്ട്രിക് പോസ്റ്റ് ഇടിച്ചു തകര്‍ത്ത ശേഷമാണ് കാര്‍ നിന്നത്. സംഭവത്തില്‍ കാറോടിച്ച യുവതിക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഭാര്യ: ശാരദ. മകന്‍: വിപിന്‍ കൃഷ്ണ. സഹോദരി: ജയ.
         
Died | കാർ ഇടിച്ച് പരുക്കേറ്റ്  ചികിത്സയിലായിരുന്ന ആശുപത്രി സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Obituary, Accident, Died, Treatment, Badiyadka: Man died in car accident.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia