പനി ബാധിച്ച് കുട്ടികളുടെ മരണം ആവര്‍ത്തിക്കുന്നു; കോഴിക്കോട്ട് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു
Jul 28, 2019, 21:37 IST
കാസര്‍കോട്: (www.kasargodvartha.com 28.07.2019) കാസര്‍കോട് ജില്ലയില്‍ പനി ബാധിച്ച് കുട്ടികളുടെ മരണം ആവര്‍ത്തിക്കുന്നു. കോഴിക്കോട്ട് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. തൈക്കടപ്പുറം പാലിച്ചോന്‍ അമ്പല പരിസരത്ത് താമസിക്കുന്ന ജിജീഷ്- രമ്യ ദമ്പതികളുടെ ഒരു വയസ് പ്രായമായ മകള്‍ ദയാലക്ഷ്മിയാണ് പനി ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരിച്ചത്. ദിയാ ലക്ഷ്മി ദമ്പതികളുടെ മറ്റൊരു മകളാണ്.
കാസര്‍കോട് ബദിയടുക്ക കന്യപ്പാടിയില്‍ പനി ബാധിച്ച് കഴിഞ്ഞ ദിവസം ഒരു കുടുംബത്തിലെ രണ്ട് കുട്ടികള്‍ മരിച്ചിരുന്നു. ഇതിന്റെ ആശങ്ക നിലനില്‍ക്കുന്നതിനിടെ ഉദിനൂര്‍ സെന്‍ട്രലില്‍ വാടക വീട്ടില്‍ താമസിക്കുന്ന മണിമാല രാജ് കുമാര്‍ ദമ്പതികളുടെ മകള്‍ ഉദിനൂര്‍ എ യു പി സ്‌കൂളിലെ മൂന്നാം തരം വിദ്യാര്‍ത്ഥി ഋഷിമയും പനി ബാധിച്ച് മരിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Death, Obituary, Fever, Baby died due to fever
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Death, Obituary, Fever, Baby died due to fever
< !- START disable copy paste -->