city-gold-ad-for-blogger
Aster MIMS 10/10/2023

Baby died | മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

വിദ്യാനഗര്‍: (www.kasargodvartha.com) മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. മധൂര്‍ പട്‌ളയില്‍ വാടകയ്ക്ക് താമസിക്കുന്ന യുപി സ്വദേശി അഫ്താബിന്റെ മകള്‍ ഇനായി ഖാതൂന്‍ (ആറ് മാസം) ആണ് മരിച്ചത്.
  
Baby died | മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ശ്വാസതടസം അനുഭവപ്പെട്ട കുഞ്ഞിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിദ്യാനഗര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

മൃതദേഹം കാസര്‍കോട് ജനറൽ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ടം നടത്തി വൈകീട്ടോടെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മരണത്തില്‍ മറ്റു സംശയങ്ങളില്ലെന്നും ശ്വാസതടസം അനുഭവപ്പെട്ടാണ് കുട്ടി മരിച്ചതെന്നും പോസ്റ്റ്‌മോര്‍ടം നടത്തിയ ഡോക്ടര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മൃതദേഹം യുപിയിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. ദമ്പതികള്‍ക്ക് മറ്റൊരു കുട്ടികൂടി ഉണ്ട്.

Keywords:  Vidya Nagar, Kasaragod, Kerala, News, Death, Top-Headlines, Obituary, Baby, Uttar Pradesh, Postmortem, Police, Baby died after breast milk got stuck. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia