city-gold-ad-for-blogger

ഐ. രാമറൈയുടെ മകന്‍ അഡ്വ. ബി. വിട്ടല്‍ റൈ നിര്യാതനായി

കുമ്പള: (www.kasargodvartha.com 02.10.2014) മുന്‍ എം.പിയും കോണ്‍ഗ്രസ് നേതാവുമായ പരേതനായ ഐ. രാമറൈയുടെ മകന്‍ അഡ്വ. വിട്ടല്‍ റൈ നിര്യാതനായി. മംഗലാപുരം ബാര്‍ അസോസിയേഷന്‍ സെക്രട്ടറിയായിരുന്നു. വ്യാഴാഴ്ച രാവിലെ മംഗലാപുരത്തെ ഫഌറ്റില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

രാവിലെ ഉറക്കമുണരാത്തതിനെ തുടര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം വൈകിട്ട് മംഗലാപുരത്തെ നന്ദിഗുഡ്ഡെ പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു. പഠിക്കുന്ന സമയത്ത് നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്റെ (ഐ) സജീവ പ്രവര്‍ത്തകനായിരുന്നു.

മാതാവ് ഉമാവതി റൈ. ഭാര്യ: പവിത്ര. മംഗലാപുരത്തെ 10-ാം തരം വിദ്യാര്‍ത്ഥിനി അമൂല്യ ഏക മകളാണ്. കെ.പി.സി.സി നിര്‍വാഹക സമിതി അംഗം അഡ്വ. ബി. സുബ്ബയ്യ റൈ, ശാന്തി, രാജീവി എന്നിവര്‍ സഹോദരങ്ങളാണ്.

കര്‍ണാടക മന്ത്രി ബി. രമാനാഥ റൈ, കര്‍ണാടക എം.എല്‍.എമാരായ എ.ആര്‍ ലോബോ, ഐവന്‍ ഡിസൂസ, മൊയ്തീന്‍ ബാവ, മേയര്‍ മഹാബല മാര്‍ള, കേരള കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠന്‍, ബി.ജെ.പി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് സുരേഷ് കുമാര്‍ ഷെട്ടി തുടങ്ങിയവര്‍ വീട്ടിലെത്തി അന്ത്യോപചാരം അറിയിച്ചു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഫോണില്‍ അനുശോചനം അറിയിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ഐ. രാമറൈയുടെ മകന്‍ അഡ്വ. ബി. വിട്ടല്‍ റൈ നിര്യാതനായി

Keywords : Kumbala, Obituary, Ex MP, I Ramanadha Rai, Son, B Vittal Rai, Mangalore. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia