ഒഴുക്കില്‍പെട്ട് കാണാതായ അസീസിന്റെ മൃതദേഹം കണ്ടെത്തി
Nov 28, 2014, 09:07 IST
കാസര്‍കോട്: (www.kasargodvartha.com 28.11.2014) കഴിഞ്ഞ ദിവസം മൈസൂരില്‍ വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പെട്ട് കാണാതായ ബേവിഞ്ച കടവത്ത് ഹൗസിലെ പരേതനായ കടവത്ത് അബ്ദുല്‍ ഖാദര്‍ ഹാജി-ഖദീജ ദമ്പതികളുടെ മകന്‍ അസീസി (34) ന്റെ മൃതദേഹം കണ്ടെത്തി. മഞ്ചേശ്വരം എം.എല്‍.എ. പി.ബി. അബ്ദുര്‍ റസാഖിന്റെ ഭാര്യാ സഹോദരിയുടെ മകനാണ് അസീസ്.
വെള്ളിയാഴ്ച രാവിലെ 7.45 മണിയോടെയാണ് അസീസിന്റെ മൃതദേഹം കണ്ടെത്തിയത്. കാണാതായ സ്ഥലത്ത് നിന്ന് ഏകദേശം 15 കിലോ മീറ്റര്‍ അകലെ ചമ്പ്രാനഗറിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഒഴുകി വരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു.
ബുധനാഴ്ച ഉച്ചയോടെയാണ് അസീസിനെ ഒഴുക്കില്‍ പെട്ട് കാണാതായത്. അസീസിന് വേണ്ടി ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും തിരച്ചില്‍ നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് മൃതദേഹം കണ്ടെത്തിയതായുള്ള വാര്‍ത്ത ബന്ധുക്കള്‍ക്ക് ലഭിച്ചത്.
മൈസൂര്‍ നഞ്ചങ്കോടിനടുത്ത് ഇഞ്ചി കൃഷി നടത്തിവരികയായിരുന്നു അസീസ്. കൂടെ സഹോദരന്‍ ഷുക്കൂറും ഡ്രൈവര്‍ അസീസുമാണ് ഉണ്ടായിരുന്നത്. ഇവര്‍ മൈസൂരിലെ വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെയാണ് അസീസ് ഒഴുക്കില്‍ പെട്ടത്. അസീസിനെ രക്ഷിക്കാന്‍ കൂടെയുണ്ടായിരുന്നവര്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല.
തിരച്ചിലിന് സഹായിക്കാന്‍ മലപ്പുറം, കല്‍പറ്റ, മൈസൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഖലാസിമാരും എത്തിയിരുന്നു. ശക്തമായ ഒഴുക്കാണ് ഇവിടെ ഉണ്ടായിരുന്നത്. 80 കി.മീ ദൈര്‍ഘ്യമാണ് കനാലിനുള്ളത്.
Related News:
പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എയുടെ ഭാര്യാ സഹോദരിയുടെ മകന്‍ മൈസൂരില്‍ വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പെട്ടു

Keywords: Kerala, Kasaragod, Missing, Deadbody, Found, Azeez, Azeez Kadavath no more.
Advertisement: