city-gold-ad-for-blogger

അയ്യപ്പ ഭക്തന്‍ ചാലില്‍ മുങ്ങിമരിച്ച നിലയില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 30/11/2015) ശബരിമല തീര്‍ത്ഥാടനത്തിന് മാലയിട്ട അയ്യപ്പ ഭക്തനെ ചാലില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടംകുഴി കീപ്പാടി ഹൗസില്‍ ഉദയനാണ് (30) മരിച്ചത്. ഞായറാഴ്ച വൈകിട്ട് മറ്റു അയ്യപ്പ ഭക്തന്മാരോടൊപ്പം ചാലില്‍ കുളിക്കാന്‍ പോയതായിരുന്നു.

അയ്യപ്പ ഭക്തന്‍ ചാലില്‍ മുങ്ങിമരിച്ച നിലയില്‍മറ്റു സ്വാമിമാര്‍ കുളിച്ചിട്ട് പോയ ശേഷം അവസാനമാണ് ഉദയന്‍ കുളിക്കാന്‍ ഇറങ്ങിയത്. പിന്നീട് ഉദയനെ ചാലില്‍ വീണ് കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കുണ്ടംകുഴിയിലെ നാരായണന്‍ - ജാനകി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: രാജേഷ്, രജിത.

Keywords : Kanhangad, Death, River, Obituary, Kerala, Udayan, Ayyappa devotee found dead.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia