Accident | ഓടോറിക്ഷ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം
മാവുങ്കാല്‍ നെല്ലിത്തറ എക്കാലിലെ അനില്‍ കുമാര്‍ ആണ് മരിച്ചത്
കാഞ്ഞങ്ങാട്: (KasargodVartha) ഓടോറിക്ഷ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് മറിഞ്ഞ് ഡ്രൈവർ ദാരുണമായി മരിച്ചു. മാവുങ്കാല്‍ നെല്ലിത്തറ എക്കാലിലെ അനില്‍ കുമാര്‍ (44) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 10.30 മണിയോടെ ഹൊസ്ദുര്‍ഗ് ഹയര്‍ സെകൻഡറി സ്‌കൂളിന് മുന്നിലായിരുന്നു അപകടം.
പുതിയ ബസ് സ്റ്റാൻഡ് ഭാഗത്ത് നിന്നും പുതിയകോട്ട ഭാഗത്തേക്ക് പോവുന്നതിനിടെയാണ് അനില്‍ കുമാർ ഓടിച്ച കെ എല്‍ 60 എച് 5138 നമ്പര്‍ ഓടോറിക്ഷ അപകടത്തിൽപ്പെട്ടത്. ഓടിക്കൂടിയവർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഹൊസ്ദുർഗ് പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ് മോർടത്തിനായി ജില്ലാ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. പി ചന്ദ്രന്‍ – സോമ കുമാരി ദമ്പതികളുടെ മകനാണ്. ഭാര്യ: രജനി. സഹോദരി: ശ്രീജ.