city-gold-ad-for-blogger

Obituary | എലിവിഷം അകത്ത് ചെന്ന നിലയിൽ ചികിത്സയിലായിരുന്ന ഓടോറിക്ഷ ഡ്രൈവർ മരിച്ചു

Obtuary

സൗത് തൃക്കരിപ്പൂര്‍ ഉടുമ്പുന്തല കുറ്റിച്ചിയിലെ പി വി ഹൗസില്‍ ഉമറുല്‍ ഫാറൂഖ് ആണ് മരിച്ചത്

 

തൃക്കരിപ്പൂർ: (KasargodVartha) എലിവിഷം അകത്ത് ചെന്ന നിലയിൽ ചികിത്സയിലായിരുന്ന ഓടോറിക്ഷ ഡ്രൈവർ മരിച്ചു. സൗത് തൃക്കരിപ്പൂര്‍ ഉടുമ്പുന്തല കുറ്റിച്ചിയിലെ പി വി ഹൗസില്‍ ഉമറുല്‍ ഫാറൂഖ് (27) ആണ് മരിച്ചത്. കോഴിക്കോട് മെഡികല്‍ കോളജില്‍ ചികിത്സയിലായിരുന്നു. 

ഏതാനും ദിവസം മുൻപ് എലിവിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയ ഉമറുല്‍ ഫാറൂഖിനെ ചികിത്സക്ക് ശേഷം ഡിസ്ചാർജ്  ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

എന്നാൽ ഞായറാഴ്ച രാവിലെ 5.45 മണിയോടെ മരണപ്പെടുകയായിരുന്നു. റസാഖ് - ബീഫാത്വിമ ദമ്പതികളുടെ മകനാണ് ഉമറുല്‍ ഫാറൂഖ്. ഉടുമ്പുന്തലയിൽ ഓടോറിക്ഷ ഡ്രൈവറായിരുന്നു.

Obituary

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia