city-gold-ad-for-blogger

കാർ ഓട്ടോറിക്ഷയിലിടിച്ച് വിദ്യാർഥികൾക്ക് പരിക്കേറ്റതിൽ മനംനൊന്ത് കഴിയുന്നതിനിടെ ആസിഡ് അകത്ത് ചെന്ന നിലയിൽ കണ്ടെത്തിയ ഡ്രൈവർ മരിച്ചു

Photo of K Anish, the autorickshaw driver who died by death.
Photo: Special Arrangement

● പള്ളഞ്ചി സ്വദേശിയായ അനീഷ് ആണ് മരിച്ചത്.
● ബേത്തൂർപാറ സ്കൂളിന് സമീപത്താണ് അപകടമുണ്ടായത്.
● മൂന്ന് വിദ്യാർഥികൾക്കാണ് അപകടത്തിൽ പരിക്കേറ്റത്.
● കാറോടിച്ചിരുന്നത് ഒരു കോളേജ് അധ്യാപകനാണ്.

കുറ്റിക്കോൽ: (KasargodVartha) കാർ ഓട്ടോറിക്ഷയിലിടിച്ച് വിദ്യാർഥികൾക്ക് പരിക്കേറ്റതിൽ മനംനൊന്ത് കഴിയുന്നതിനിടെ ആസിഡ് അകത്ത് ചെന്ന നിലയിൽ കണ്ടെത്തിയ ഓട്ടോറിക്ഷഡ്രൈവർ മരിച്ചു. പള്ളഞ്ചിയി ലെ കെ. അനീഷ് (40) ആണ് മരിച്ചത്.

ചൊവ്വാഴ്ച വൈകീട്ട് ബേത്തൂർപാറ സ്കൂളിന് സമീപം കാർ ഓട്ടോറി ഷയ്ക്ക് പിറകിലിടിച്ച് ഓട്ടോറിക്ഷയിലുണ്ടായിരുന്ന മൂന്ന് വിദ്യാർഥിൾക്ക് സാരമായി പരിക്കുപറ്റിയിരുന്നു.

ഇത് കണ്ടതോടെ ഓട്ടോഡ്രൈവർ ആസിഡ്  കഴിക്കുകയായിരുന്നുവെന്ന് രക്ഷാപ്രവർത്തനത്തിന് ഓടിയെത്തിയ ദൃക്സാക്ഷികൾ പറയുന്നു.  

ബത്തൂർപാറയിൽനിന്ന് പള്ളഞ്ചിയിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയ്ക്ക് പിറകിലാണ് നിയത്രണം തെറ്റിവന്ന കാർ ഇടിച്ചതെന്ന് പൊലീസ് പറഞ്ഞു. 

ഇടിയുടെ ആഘാതത്തിൽ  ഓട്ടോറിക്ഷയുടെ പിറകുഭാഗം തകരുകയും അകത്തുണ്ടായിരുന്ന മൂന്ന് വിദ്യാർഥികൾക്ക് പരിക്കുപറ്റുകയും ചെയ്തു. ബേത്തൂർ പാറ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികളായ പള്ളഞ്ചിയിലെ ശ്രീഹരി. അതുൽ, ആദർശ് എന്നിവർക്കാണ് പരിക്കുപറ്റിയത്.

വിദ്യാർഥികളുടെ പരിക്ക് ഗുരുതരമാണെന്ന് കരുതിയാണ് ഡ്രൈവർ മനംനൊന്ത് ആസിഡ് കഴിച്ചതെന്ന് കരുതുനതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് പൊലീസ് വെളിപ്പെടുത്തി.

പരിക്കുപറ്റിയ വിദ്യാർഥികളെ ചെങ്കള  നായനാർ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. 

ആസിഡ് അകത്ത് ചെന്ന് ഗുരുതരാവസ്ഥയിലായ അനീഷ് മംഗളൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ബുധനാഴ്ച പുലർച്ചെ 12.30 മണിയോടെ മരണപ്പെടുകയായിരുന്നുവെന്ന് ബേഡകം പൊലീസ് അറിയിച്ചു.

ബജ ആർട്സ് ആൻഡ് സയൻസ് കോളേജ് അധ്യാപകനായ ബെനറ്റ് ആണ് കാർ ഓടിച്ചിരുന്നത്. പരിക്കുപറ്റിയ ബെനറ്റ്  പ്രാഥമിക ചികിത്സ തേടി.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം പങ്കുവെയ്ക്കൂ, നിങ്ങളുടെ സുഹൃത്തുക്കളുമായി ഇത് ഷെയർ ചെയ്യൂ.

Article Summary: Autorickshaw driver dies by death after car accident.

#Kasaragod #RoadAccident #Death #KeralaNews #Tragedy #Autorickshaw

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia