Death | ഓടോറിക്ഷ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു

● മീപ്പുഗുരിയിലെ വിനയകുമാർ ആണ് മരിച്ചത്.
● കാസർകോട് നഗരത്തിലെ ഓടോറിക്ഷ ഡ്രൈവറായിരുന്നു.
● കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ദുഃഖത്തിലാഴ്ത്തി.
കാസർകോട്: (KasargodVartha) ഓടോറിക്ഷ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു. മീപ്പുഗുരി ദുർഗാ പരമേശ്വരി ക്ഷേത്രത്തിന് സമീപത്തെ വിനയകുമാർ (55) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്.
രാത്രി ഉറങ്ങാൻ കിടന്ന വിനയകുമാറിന് പുലർച്ചെയോടെ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയും തുടർന്ന് കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാസർകോട് നഗരത്തിലെ ഓടോറിക്ഷ ഡ്രൈവറായിരുന്നു. പരേതനായ വിട്ടല-ഭവാനി ദമ്പതികളുടെ മകനാണ്. ഭാര്യ: സരസ്വതി. മക്കൾ: സാക്ഷി, സുഖി. സഹോദരങ്ങൾ: ഗണേശ, നാഗരാജ.
A 55-year-old autorickshaw driver named Vinayakumar collapsed and died early Friday morning in Kasargod after experiencing physical discomfort.
#Kasargod #AutorickshawDriver #Death #KasaragodNews #Accident #TragicNews