മംഗലാപുരത്ത് ചികിത്സയിലായിരുന്ന ഓട്ടോഡ്രൈവര്‍ മരിച്ചു
Mar 22, 2012, 16:45 IST
മാവുങ്കാല്‍: രക്ത സമ്മര്‍ദ്ദത്തെതുടര്‍ന്ന് അബോധാവസ്ഥയില്‍ മംഗലാപുരം ഫാദര്‍ മുള്ളേര്‍സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കാഞ്ഞങ്ങാട്ടെ ഓട്ടോ ഡ്രൈവര്‍ കോട്ടപ്പാറ വാഴക്കോട്ടെ പത്മനാഭ വാര്യര്‍ (38) ഇന്നലെ രാത്രി മരണപ്പെട്ടു. ശനിയാഴ്ച രാത്രിയാണ് യുവാവിനെ ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പരേതനായ കുഞ്ഞിരാമവാര്യരുടെയും മാധവിയമ്മയുടെയും മകനാണ്. ഭാര്യ: ജ്യോതി, കോട്ടപ്പാറ ഗവ.എല്‍ പി സ്കൂളിലെ വിദ്യാര്‍ത്ഥിനികളായ അശ്വതി, അമൃത എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: ഉണ്ണികൃഷ്ണന്, കാര്‍ത്യായനി. മൃതദേഹം വ്യാഴാഴ്ച രാവിലെ കോട്ടച്ചേരി ബസ്സ്റാന്ഡിനടുത്ത കാര്‍ത്തിക് ഓട്ടോസ്റാന്ഡിലും മാവുങ്കാല്‍ ഓട്ടോ സ്റാന്‍ഡിലും പൊതു ദര്‍ശത്തിന് വെച്ചു. നൂറ് കണക്കിന് ഓട്ടോ ഡ്രൈവര്‍മാര്‍ രണ്ടിടങ്ങളിലും അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
Keywords: Auto Driver, Obituary, Mavungal, Kasaragod