city-gold-ad-for-blogger

ഓട്ടോ റിക്ഷ മറിഞ്ഞ് വീട്ടമ്മ മരിച്ചു

ഓട്ടോ റിക്ഷ മറിഞ്ഞ് വീട്ടമ്മ മരിച്ചു
file photo
കാസര്‍കോട്: ഓട്ടോ റിക്ഷ മറിഞ്ഞ് വീട്ടമ്മ മരിച്ചു. പൂച്ചക്കാട് കീക്കാനം കിഴക്കുംകരയിലെ നാരായണന്റെ ഭാര്യ കാര്‍ത്യായനി (52) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 6.30 മണിയോടെ ബേവിഞ്ച വളവിലാണ് അപകടമുണ്ടായത്. അപകടത്തില്‍ മരിച്ച കാര്‍ത്യായനി യുടെ മകനുള്‍പ്പടെ നാലോളം പേര്‍ക്ക് പരിക്കേറ്റു.

പൂച്ചക്കാട് നിന്നും ബദിയടുക്കയിലേക്ക് ക്ഷേത്രോത്സവത്തിന് പോകുകയായിരുന്ന ഓട്ടൊയാണ് മറിഞ്ഞത്. ഗുരുതമായി പരിക്കേറ്റ കാര്‍ത്യായനിയെ ഉടന്‍ തന്നെ ചെങ്കള നായനാര്‍ ആശുപത്രിയലേത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. പരിക്കേറ്റ മറ്റുള്ളവരെയും നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറിഞ്ഞ ഓട്ടോറിക്ഷ മരിച്ച കാര്‍ത്യായനിയുടെ മകന്റെയാണ്. മകന്റെ സുഹൃത്ത് അനില്‍കുമാറാണ് ഓട്ടോയൊടിച്ചത്. വിദ്യാനഗര്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Keywords: Kerala, Kasaragod, Auto, Accident, Obituary, Poochakkad, Bevinja, Hospital, Police, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia