city-gold-ad-for-blogger

വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ഓട്ടോ ലോറിയിടിച്ച് ഡ്രൈവര്‍ മരിച്ചു; മകള്‍ ഉള്‍പെടെ 3 കുട്ടികള്‍ രക്ഷപ്പെട്ടു

മാവുങ്കാല്‍: (www.kasargodvartha.com 13/02/2015) സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ഓട്ടോയില്‍ ലോറിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. നെല്ലിത്തറ പുലയനടുക്കത്തെ അശോക(41)നാണ് മരണപ്പെട്ടത്. അശോകന്റെ പത്ത് വയസ്ലുള്ള മകള്‍ അഞ്ജന ഉള്‍പ്പെടെമൂന്ന് കുട്ടികള്‍ പുറത്തേക്ക് തെറിച്ചു വീണു. ഇവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

വെള്ളിയാഴ്ച രാവിലെ 8.45 മണിയോടെ മാവുങ്കാല്‍ മൂലക്കണ്ടം കോളനിക്ക് സമീപമാണ് അപകടമുണ്ടായത്. മൂലക്കണ്ടത്ത് നിന്ന് മണ്ണട്ടയിലേക്ക് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കയറ്റാന്‍ പോവുകയായിരുന്ന കെ.എല്‍. 60 ഡി- 4340 നമ്പര്‍ ഓട്ടോറിക്ഷയില്‍ എതിരെ വന്ന കെ.എ. 26-5028 നമ്പര്‍ ലോറി ഇടിക്കുകയായിരുന്നു. ഓട്ടോ ലോറിയുടെ മുന്നില്‍ കുടുങ്ങുകയായിരുന്നു. 

അശോകനെ പുറത്തെടുക്കാന്‍ കഴിയാതെ വന്നതോടെ നാട്ടുകാരും പരിസരവാസികളും ജാക്കി ഉപയോഗിച്ച് ഓട്ടോ റിക്ഷ ഇളക്കിയെടുക്കുകയും അശോകനെ പുറത്തെടുക്കുകയുമായിരുന്നു. സാരമായി പരിക്കേറ്റ അശോകനെ ആദ്യം മാവുങ്കാലിലെ സഞ്ജീവനി ആശുപത്രിയിലെത്തിക്കുകയും നില ഗുരുതരമായതിനാല്‍ മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ വഴി മധ്യേ മരണം സംഭവിക്കുകയായിരുന്നു. 

അപകട വിവരമറിഞ്ഞ് കാഞ്ഞങ്ങാട്ട് നിന്ന് അഗ്നിശമനസേന എത്തിയെങ്കിലും അശോകനെ അപ്പോഴേക്കും നാട്ടുകാര്‍ പുറത്തെടുത്തിരുന്നു. 

പേരൂരിലെ സദ്ഗുരു പബ്ലിക്ക് സ്‌കൂളിലേക്ക് കുട്ടികളെയും കൊണ്ടു പോവുകയായിരുന്ന റിക്ഷയാണ് അപകടത്തില്‍പ്പെട്ടത്. നേരത്തെ ഗള്‍ഫിലായിരുന്ന അശോകന്‍ കുറച്ചുകാലമായി കാഞ്ഞങ്ങാട് നഗരത്തില്‍ ഓട്ടോ ഓടിച്ച് വരികയായിരുന്നു.

അമ്മ ശാരദ. ഭാര്യ രേഖ. അഞ്ജനക്ക് പുറമെ രണ്ട് മാസം പ്രായമുള്ള ഒരു ആണ്‍കുട്ടികൂടിയുണ്ട്. സഹോദരങ്ങള്‍ : മോഹനന്‍(മിലിട്ടറി), ബാബു (ഗള്‍ഫ്), മധു, വത്സന്‍, ദിവ്യ.
വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ഓട്ടോ ലോറിയിടിച്ച് ഡ്രൈവര്‍ മരിച്ചു; മകള്‍ ഉള്‍പെടെ 3 കുട്ടികള്‍ രക്ഷപ്പെട്ടു

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia