ഓടോറിക്ഷ ഓടിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച് തെറിച്ച് വീണ് ഡ്രൈവർ മരിച്ചു
Mar 31, 2022, 21:01 IST
ബേക്കൽ: (www.kasargodvartha.com 31.03.2022) ഓടോറിക്ഷ ഓടിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് തെറിച്ച് വീണ് ഡ്രൈവർ മരിച്ചു. ബേക്കൽ തൊട്ടിയിലെ ഹനീഫ് (52) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് മൂന്ന് മണിയോടെ മൗവ്വൽ ഹദ്ദാദ് വലിയ വളപ്പിൽവെച്ചാണ് സംഭവം നടന്നത്.
ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓടോറിക്ഷ തല കീഴായി മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഹനീഫിനെ നാട്ടുകാർ ചേർന്ന് ഉടൻ ആശുപുത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴെക്കും മരണപ്പെട്ടിരുന്നു.
ഖബറടക്കം 10.30 മണിയോടെ തൊട്ടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
ഫാത്വിമയാണ് ഭാര്യ.

Keywords: News, Kerala, Kasaragod, Top-Headlines, Tragedy, Dead, Died, Auto-rickshaw, Vehicle, Health, Obituary, Injured, Heart attack, Auto-rickshaw driver suffers heart attack in moving vehicle, died.
< !- START disable copy paste -->