ഓട്ടോ റിക്ഷയിടിച്ച് ഗൃഹനാഥന്‍ മരിച്ചു
Jan 9, 2015, 11:00 IST
ചീമേനി: (www.kasargodvartha.com 09/01/2015) ഓട്ടോ റിക്ഷയിടിച്ച് ഗൃഹനാഥന്‍ മരിച്ചു. കൊടക്കാട് പൊള്ളപ്പൊയിലിലെ രാഘവ പൊതുവാള്‍ (70) ആണ് മരണപ്പെട്ടത്. ജനുവരി ഏഴിന് വൈകുന്നേരം ചീമേനി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ആനപ്പെട്ടിയിലാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ രാഘവ പൊതുവാള്‍ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
റോഡരികിലൂടെ നടന്നു പോകുന്നതിനിടെയാണ് അമിത വേഗതയില്‍ വരികയായിരുന്ന ഓട്ടോ റിക്ഷ ഇടിച്ചത്. റോഡിലേക്ക് തെറിച്ച് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രാഘവ പൊതുവാളെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ക്കെതിരെ ചീമേനി പോലീസ് കേസെടുത്തിട്ടുണ്ട്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Cheemeni, Auto-rickshaw, Accident, Death, Obituary, Hospital, Injured, Raghava Peruwal.
Advertisement: