ഓട്ടോ ഡ്രൈവര്‍ തൂങ്ങിമരിച്ച നിലയില്‍
Jan 3, 2013, 14:00 IST
വെള്ളരിക്കുണ്ട്: ഓട്ടോഡ്രൈവറെ വീട്ടുമുറ്റത്തെ പ്ലാവ് മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാലോം ദര്‍ഘാസിലെ ചെമ്പ്രാശ്ശേരി വേണുവിന്റെ മകനും ഓട്ടോഡ്രൈവറുമായ അനീഷിനെ (22) യാണ് ബുധനാഴ്ച വൈകുന്നേരം തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
അനീഷിന്റെ മരണത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. വെള്ളരിക്കുണ്ട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അനീഷിന്റെ ആത്മഹത്യ സംബന്ധിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
കുറച്ച് ദിവസങ്ങളായി അനീഷ് കടുത്ത മനോവിഷമം അനുഭവിച്ചിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. ആത്മഹത്യയെ കുറിച്ച് യുവാവ് ചില സന്ദര്‍ഭങ്ങളില്‍ സൂചിപ്പിച്ചിരുന്നുവെങ്കിലും സുഹൃത്തുക്കളും ബന്ധുക്കളും ഇത് ഗൗരവത്തിലെടുത്തിരുന്നില്ല.

Keywords: Auto driver, Suicide, Vellarikund, Kasaragod, Kerala, Malayalam news