കാഞ്ഞങ്ങാട്ട് ഓട്ടോറിക്ഷാ ഡ്രൈവര്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍
Feb 7, 2016, 10:12 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 07/02/2016) കാഞ്ഞങ്ങാട്ട് ഓട്ടോറിക്ഷാ ഡ്രൈവറെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരിയിലെ ഓട്ടോറിക്ഷാ ഡ്രൈവറായ രാജേഷിനെ(41)യാണ് ഞായറാഴ്ച രാവിലെ തീവണ്ടിതട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.
റെയില്‍ പാളത്തിലേക്ക് തല വെച്ച നിലയിലായിരുന്നു മൃതദേഹം. കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷന് സമീപം റെയില്‍പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Keywords: Kanhangad, Kasaragod, Kerala, Death, Obituary, Train, Auto driver found dead in Railway track.