city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പുല്ലൂര്‍ - പെരിയ പഞ്ചായത്തിന്റെ ആംബുലന്‍സ് നുള്ളിപ്പാടിയില്‍ ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു

കാസര്‍കോട്: (www.kasargodvartha.com 13/09/2016) വാഹനാപകടത്തില്‍ പരിക്കേറ്റവരേയുംകൊണ്ട് മംഗളൂരു ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സ് നുള്ളിപ്പാടിയില്‍വെച്ച് എതിരെ വരികയായിരുന്ന ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചു. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ മരണപ്പെട്ടു. ദേളി ജംഗ്ഷന് സമീപത്തെ റുമൈസ് മന്‍സിലില്‍ അബ്ദുര്‍ റഹ്മാന്റെ മകന്‍ സി എ അബ്ദുല്‍ നാസര്‍ (49) ആണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി 10 മണിയോടെ നുള്ളിപ്പാടി കെയര്‍വെല്‍ ആശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്. ചാലിങ്കാലില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ യുവാക്കളേയുംകൊണ്ട് വരികയായിരുന്ന കെ എല്‍ 60 ജെ 3694 നമ്പര്‍ ആംബുലന്‍സാണ് അബ്ദുല്‍ നാസര്‍ ഓടിച്ചുവരികയായിരുന്ന കെ എല്‍ 14 ക്യു 3735 നമ്പര്‍ ഓട്ടോ റിക്ഷയുമായി കൂട്ടിയിടിച്ചത്. ചാലിങ്കാലിലുണ്ടായ അപകടത്തില്‍ മഷ്ഹൂദ് (22), ഭാസ്‌ക്കരന്‍ (30) എന്നിവരടക്കമുള്ളവര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരില്‍ ഭാസ്‌ക്കരനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മഷ്ഹൂദ് അടക്കമുള്ളവരെ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്ന ആംബുലന്‍സ് കെയര്‍വെല്‍ ആശുപത്രിക്ക് സമീപമെത്തിയപ്പോള്‍ അബ്ദുര്‍ നാസര്‍ ഓടിച്ചുവരികയായിരുന്ന ഓട്ടോ റിക്ഷ വെട്ടിക്കുന്നതിനിടെ നിയന്ത്രണംവിട്ട് ഓട്ടോയിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അബ്ദുല്‍ നാസറിനെ കെയര്‍വെല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് നില ഗുരുതരമായതിനാല്‍ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അര്‍ദ്ധരാത്രിയോടെ മരണം സംഭവിച്ചു.

ഓട്ടോയുമായി കൂട്ടിയിടിച്ച ആംബുലന്‍സ് പുല്ലൂര്‍ - പെരിയ പഞ്ചായത്തിന്റേതാണ്. പോലീസ് സ്ഥലത്തെത്തി ഈ ആംബുലന്‍സും അപകടത്തില്‍പെട്ട ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. അബ്ദുല്‍ നാസറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് കാസര്‍കോട് ട്രാഫിക് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ഓട്ടോ റിക്ഷയില്‍ ഇടിച്ചശേഷം ആംബുലന്‍സ് മറ്റുവാഹനങ്ങളിലേക്ക് ഇടിക്കാതെ ഡ്രൈവര്‍ സുഭാഷ് വെട്ടിച്ചുമാറ്റിയതിനാല്‍ കൂടുതല്‍ അപകടങ്ങള്‍ ഉണ്ടായില്ലെന്നും ഡ്രൈവറുടെ മനസാന്നിധ്യമാണ് കൂടുതല്‍ ദുരന്തങ്ങള്‍ വഴിമാറിപ്പോകാന്‍ കാരണമെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ഭാര്യ: മൈമൂന. മക്കള്‍: മിനാസ്, ഉനൈസ്, റുമൈസ. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം 12 മണിയോടെ ദേളി ജുമാ മസ്ജിദ് ഖബഹര്‍സ്ഥാനില്‍ ഖബറടക്കും.

പുല്ലൂര്‍ - പെരിയ പഞ്ചായത്തിന്റെ ആംബുലന്‍സ് നുള്ളിപ്പാടിയില്‍ ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു

പുല്ലൂര്‍ - പെരിയ പഞ്ചായത്തിന്റെ ആംബുലന്‍സ് നുള്ളിപ്പാടിയില്‍ ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു


Keywords:  Accident, Accidental-Death, Obituary, kasaragod, Kerala, Auto Driver, Ambulance, Auto driver dies in accident

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia