കുടിവെള്ള ടാങ്ക് വൃത്തിയാക്കുന്നതിനിടെ ക്വാര്‍ട്ടേഴ്‌സിന് മുകളില്‍നിന്നും വീണ് പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ മരിച്ചു
Apr 13, 2016, 11:17 IST
പുല്ലൂര്‍: (www.kasargodvartha.com 13/04/2016) കുടിവെള്ള ടാങ്ക് വൃത്തിയാക്കുന്നതിനിടെ ക്വാര്‍ട്ടേഴ്‌സിന് മുകളില്‍നിന്നും വീണ് ഗുരുതരമായി പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഓട്ടോ ഡ്രൈവര്‍ മരണപ്പെട്ടു. പരപ്പ കനകപ്പള്ളി തട്ടിലെ പ്രഭാകരന്‍ നായരുടെ മകന്‍ സജി മോഹന്‍ (35) ആണ് മരിച്ചത്. മാവുങ്കാലിലെ ഓട്ടോ ഡ്രൈവറായ സജി മോഹന്‍ കുടുംബസമേതം പുല്ലൂര്‍ ടൗണിലെ ക്വാര്‍ട്ടേഴ്‌സിലാണ് താമസം.
ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെ ക്വര്‍ട്ടേഴ്‌സിലെ കുടിവെള്ള ടാങ്ക് വൃത്തിയാക്കാന്‍ കയറിയ സജി അബദ്ധത്തില്‍ കാല്‍വഴുതി താഴെവീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സജിയെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മരണം സംഭവിച്ചത്. നിഷയാണ് ഭാര്യ. രണ്ട് മക്കളുണ്ട്. അമ്പലത്തറ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Keywords: Auto driver dies after falling, Pullur, Kasaragod, Kerala, Obituary, Auto Driver