ബിജെപി നേതാവായ ഓട്ടോ റിക്ഷാ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു
● ഇടംബൂരടി എം സുകുമാരനാണ് മരിച്ചത്
● എൻഎസ്എസ് കരയോഗം ജോയിൻ്റ് സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു
● കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു
കാസർകോട്: (KasargodVartha) ബിജെപി കുണ്ടംപാറ ബൂത്ത് കമ്മിറ്റി മുൻ സെക്രട്ടറിയും എൻഎസ്എസ് കരയോഗം ജോയിൻ്റ് സെക്രട്ടറിയും ഓട്ടോ റിക്ഷാ ഡ്രൈവറുമായ ഇടംബൂരടി എം സുകുമാരൻ (49) കുഴഞ്ഞുവീണ് മരിച്ചു. മുന്നാട് പള്ളത്തുങ്കാൽ എടമ്പുരടിയിലെ കുഞ്ഞിക്കണ്ണൻ-നാരായണി ദമ്പതികളുടെ മകനാണ് മരിച്ചത്.
ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കുഴഞ്ഞുവീണു
പള്ളത്തുങ്കാൽ മേഖലയിൽ ഓട്ടോറിക്ഷാ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു സുകുമാരൻ. വ്യാഴാഴ്ച (16.07.2026) ഉച്ചയോടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ കൂടെയുണ്ടായിരുന്നവരും ബന്ധുക്കളും ചേർന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് മുൻപ് മരണം സംഭവിച്ചതായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു.
ശ്രീജയാണ് സുകുമാരൻ്റെ ഭാര്യ. മകൻ: സാരംഗ്. സുകുമാരൻ്റെ വിയോഗം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സഹപ്രവർത്തകരായ ഓട്ടോ റിക്ഷാ തൊഴിലാളികളെയും ദുഃഖത്തിലാഴ്ത്തി. സംസ്കാര ചടങ്ങുകൾ പിന്നീട് നടക്കും.
കൂടുതല്‍ വാർത്തകള്‍ അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക.
Article Summary: BJP leader and auto driver M Sukumaran died after collapsing in Kasaragod.
#KasaragodNews #BJPLeaderDeath #LocalNewsKerala #Kanhangad #Obituary #RenuNews






