Found Dead | ഓടോ കൺസൾടന്റിനെ മരിച്ച നിലയിൽ കണ്ടെത്തി
Mar 3, 2023, 15:43 IST
ചന്തേര: (www.kasargodvartha.com) വാഹന രേഖകൾ ശരിയാക്കി നൽകുന്ന ഓടോ കൺസൾടന്റിനെ വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി. കരിവെള്ളൂർ മണക്കാട്ടെ പരേതനായ നാരായണൻ മാസ്റ്ററുടെ മകൻ പിലിക്കോട് കാലിക്കടവിലെ പിവി ബാലകൃഷ്ണൻ (55) ആണ് മരിച്ചത്.
കുറേനാളായി അസുഖത്തെ തുടർന്ന് ചികിത്സ നടത്തിവന്നിരുന്നു. വെള്ളിയാഴ്ച പുലർചെയായിരുന്നു സംഭവം. ചന്തേര പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർടത്തിനായി പരിയാരത്തുള്ള കണ്ണൂർ മെഡികൽ കോളജ് ആശുപത്രി മോർചറിയിലേക്ക് മാറ്റി.
സംസ്‌കാരം ശനിയാഴ്ച രാവിലെ 10 മണിയോടെ നടക്കും. രാവിലെ ഒമ്പത് മണിക്ക് പിലിക്കോട് രമ്യാ ഫൈൻ ആർട്സ് സൊസൈറ്റി ഹോളിൽ പൊതുദർശനത്തിന് വെക്കും. ഭാര്യ: ശ്രീജ. മക്കൾ: യദുകൃഷ്ണൻ, പ്രണവ് (ഇരുവരും ബിടെക് ബിരുദധാരികൾ).