city-gold-ad-for-blogger
Aster MIMS 10/10/2023

ഗ്രന്ഥകർത്താവും പൗരപ്രമുഖനുമായ മാഹിന്‍ വൈദ്യർ നിര്യാതനായി

തളങ്കര: (www.kasargodvartha.com 09.05.2021) ഗ്രന്ഥകർത്താവും പൗരപ്രമുഖനുമായ തളങ്കര കടവത്തെ മാഹിന്‍ വൈദ്യർ (87) നിര്യാതനായി. ഞായറാഴ്ച വൈകീട്ടോടെ മംഗളൂറിലെ ആശുപത്രിയിലായിരുന്നു മരണപ്പെട്ടത്. പ്രശസ്ത എല്ല് രോഗ വിദഗ്ധൻ ഡോ. എം വി ജലാലുദ്ദീൻ മകനാണ്.

ആയൂർവേദം സ്വയം സ്വായത്തമാക്കിയാണ് അദ്ദേഹം സമൂഹത്തിലേക്ക് ഇറങ്ങിയത്. ഏത് പാതിരാത്രിയിലും ആർക്കും ചികിത്സയ്ക്കായി അദ്ദേഹത്തിന്റെ അടുക്കൽ ചെല്ലാമായിരുന്നു. വൈദ്യ രംഗത്ത് വിലപ്പെട്ട കണ്ടുപിടുത്തങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്. മഹാദന്വന്തരം ഗുളിക നിര്‍മാണത്തിൽ പ്രഗത്ഭനായിരുന്നു.

ഗ്രന്ഥകർത്താവും പൗരപ്രമുഖനുമായ മാഹിന്‍ വൈദ്യർ നിര്യാതനായി

വികസിക്കുന്ന തളങ്കര, ഉപബോധ മനസിന്റെ ശാക്തീകരണം എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. 86-ാം വയസിലായിരുന്നു വികസിക്കുന്ന തളങ്കര എന്ന പുസ്തകം രചിച്ചത്. മുത്തശി പറയാത്ത കഥ എന പുസ്തകത്തിന്റെ പണിപ്പുരയിലായിരുന്നു.

ഭാര്യ: സുഹ്‌റ ചുങ്കത്തില്‍. മറ്റു മക്കള്‍: നസീറ, പരേതനായ ശാഫി. മരുമക്കള്‍: ഹുസൈന്‍ സി എം, ഹസീന കെ എം, സകീന.

രാത്രിയോടെ മാലിക് ദീനാര്‍ വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

Keywords:  Kerala, News, Kasaragod, Obituary, Death, Thalangara, Writer, Doctor, Ayurvedha, Author and civic leader Mahin Vaidyar has passed away.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia