ബസ് കാത്തുനില്‍ക്കുന്നതിനിടെ യാത്രക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു
May 18, 2016, 08:00 IST
മഞ്ചേശ്വരം:(www.kasargodvartha.com 18.05.2016) വീട്ടിലേക്ക് പോകാന്‍ ബസ് കാത്തു നില്‍ക്കുകയായിരുന്ന യാത്രക്കാരന്‍ കുഴഞ്ഞു വീണു മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചര മണിയോടെ യാണ് അട്ടഗോളി സ്വദേശി മുഹമ്മദ് ഇബ്രാഹിം (55) മഞ്ചേശ്വരം മാട ബസ്സ്റ്റാന്റില്‍ കുഴഞ്ഞുവീണത്.
പുതുതായി വാങ്ങുന്ന വീട് കണ്ട ശേഷം വീട്ടിലേക്ക് പോകാന്‍ ബസ് സ്റ്റോപ്പില്‍ വന്ന മുഹമ്മദിന് കടുത്ത നെഞ്ച് വേദന അനുഭവപ്പെട്ട് തളര്‍ന്ന് വീഴുകയായിരുന്നു. ഉടനെ തന്നെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തില്‍ നിന്ന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.

Keywords: Manjeshwaram, Bus Waiting Shed, Obituary, New House, Chest Pain, Hospital, Exhausted.