ഏഷ്യാനെറ്റ് മുന്‍ ക്യാമറാമാന്‍ ശെല്‍വരാജ് കയ്യൂര്‍ നിര്യാതനായി
Jun 11, 2013, 10:23 IST
നീലേശ്വരം: ഏഷ്യാനെറ്റ് മുന്‍ ചീഫ് ക്യാമറാമാന്‍ ശെല്‍വരാജ് കയ്യൂര്‍ (48) നിര്യാതനായി. ചൊവ്വാഴ്ച രാവിലെ മംഗലാപുരം യൂണിറ്റി ആശുപത്രിയിലായിരുന്നു അന്ത്യം. സ്വാതന്ത്ര്യസമര സേനാനി പരേതനായ
ചൂരിക്കാടന്‍ കൃഷണന്‍ നായര്‍- പരിയാരത്ത് മാധവിയമ്മ ദമ്പതികളുടെ മകനാണ്.
ഏഷ്യാനെറ്റില്‍ കൊച്ചി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ബ്യൂറോകളില്‍ ചീഫ് ക്യാമറാമാനായി പ്രവര്‍ത്തിച്ച ശെല്‍വരാജ് നീലേശ്വരത്ത് രാഗം സ്റ്റുഡിയോ ആന്റ് വീഡിയോ എന്ന സ്ഥാപനം നടത്തിവരികയായിരുന്നു.
നേരത്തെ കേരള കൗമുദിയില്‍ കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ബ്യൂറോകളില്‍ ചീഫ് ഫോട്ടോ ഗ്രാഫറായും ജോലിചെയ്തിട്ടുണ്ട്. സംസ്‌ക്കാരം ചൊവ്വാഴ്ച ഉച്ചയോടെ നീലേശ്വരം പള്ളിക്കര കരുവാച്ചേരിയില്‍ നടക്കും. മൃതദേഹം രാവിലെ 9.30 മണിയോടെ മംഗലാപുരത്തു നിന്നും കാസര്‍കോട് പ്രസ്
ക്ലബ്ബിലെത്തിച്ച് പൊതുദര്‍ശനത്തിന് വെച്ചു.
മൃതദേഹത്തില്‍ മാധ്യമ പ്രവര്‍ത്തകരും ഫോട്ടോഗ്രാഫര്‍മാരും പ്രസ് ക്ലബ് ഭാരവാഹികളും അന്തിമോപചാരം അര്‍പിച്ചു. പ്രസ് ക്ലബിനു വേണ്ടി സെക്രട്ടറി മുഹമ്മദ് ഹാഷിം, ജോയിന്റ് സെക്രട്ടറി അബ്ദുര്‍ റഹ്മാന്‍ ആലൂര്‍ എന്നിവര്‍ റീത്ത് സമര്‍പിച്ചു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ വി.വി പ്രഭാകരന്‍, സണ്ണി ജോസഫ് തുടങ്ങിയവരും അന്ത്യാഞ്ജലി അര്‍പിച്ചു. ഫോട്ടോ ഗ്രാഫേഴ്‌സ് അസോസിയേഷനു വേണ്ടിയും റീത്ത് സമര്‍പിച്ചു.
മൃതദേഹം 11 മണിയോടെ കരുവാച്ചേരിയിലെ വീട്ടിലെത്തിക്കും. ഭാര്യ: ബോവിക്കാനം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക സുമാദേവി. മക്കള്‍: അമല്‍രാജ്, ശിവാനി(ഇരുവരും വിദ്യാര്‍ഥികള്‍). സഹോദരങങള്‍: പീതാംബരന്‍(ഖത്തര്‍), പരേതരായ സി.വി. വിദ്യാധരന്‍, സുരേന്ദ്രന്‍ നീലേശ്വരം(മുന്‍ എഷ്യാനെറ്റ് റിപോര്‍ട്ടര്‍).
Related News:
ശെല്‍വരാജ് കയ്യൂര്‍ കാലത്തിനൊപ്പം ക്യാമറ ചലിപ്പിച്ച മാധ്യമപ്രവര്‍ത്തകന്‍
Keywords: Shelvaraj Kayyur, Photographer, Obituary, Nileshwaram, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News