city-gold-ad-for-blogger

ഡ്യൂട്ടിക്കിടെ കുമ്പള സ്റ്റേഷനിലെ എ എസ് ഐ കുഴഞ്ഞുവീണുമരിച്ചു

കാസര്‍കോട്: (www.kasargodvartha.com 17/07/2015) ഡ്യൂട്ടിക്കിടെ കുമ്പള സ്‌റ്റേഷനിലെ എ എസ് ഐ കുഴഞ്ഞുവീണുമരിച്ചു. കുമ്പള സ്‌റ്റേഷനിലെ എ എസ് ഐയും പെരിങ്ങോര്‍ ആലക്കാട് സ്വദേശിയുമായ എം പി സുരേന്ദ്രന്‍(53) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ കുമ്പളയില്‍ ഡ്യൂട്ടിക്കിടെ തലകറങ്ങിവീണ സുരേന്ദ്രനെ ഉടന്‍തന്നെ കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

മഞ്ചേശ്വരം ക്വാര്‍ട്ടേഴ്‌സിലാണ് സുരേന്ദ്രന്‍ കുടുംബസമേതം ഇപ്പോള്‍ താമസിച്ചുവരുന്നത്. 1984 ല്‍ ആണ് സുരേന്ദ്രന്‍ പോലീസ് സേനയില്‍ ജോലിക്ക് ചേര്‍ന്നത്. ഏറെക്കാലം എസ്.പിയുടെ കീഴിലുള്ള സ്‌ക്വാഡ് അംഗമായി പ്രവര്‍ത്തിച്ച സുരേന്ദ്രന്‍ അടുത്തിടെ പ്രമോഷന്‍ ലഭിച്ചശേഷമാണ് കുമ്പള സ്‌റ്റേഷനിലെ എ എസ് ഐ ആയത്. വിവരമറിഞ്ഞ് ജില്ലാ പോലീസ് ചീഫ് എ ശ്രീനിവാസന്‍, ഡി.വൈ.എസ്.പി. ടി.പി. രഞ്ജിത്ത്  ഉള്‍പെടെയുള്ള നിരവധി പോലീസ് ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തി. പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ് മൃതദേഹം കാസര്‍കോട് പൊതുദര്‍ശനത്തിനു വെച്ചു. തുടര്‍ന്ന് കുമ്പളയിലേക്ക് കൊണ്ടുപോയി. ഇവിടെയും പൊതുദര്‍ശനത്തിന് വെച്ച ശേഷം കാഞ്ഞങ്ങാട്ടേക്കും അവിടെ നിന്ന് പയ്യന്നൂരിലേക്കും കൊണ്ടുപോയി. പയ്യന്നൂരിലെ ആശുപത്രിയില്‍ ഫ്രീസറില്‍ സൂക്ഷിച്ച ശേഷം ശനിയാഴ്ച രാവിലെ 10 മണിയോടെ കാങ്കോല്‍ ആലക്കാട്ടേക്ക് കൊണ്ടുപോയി സംസ്‌കരിക്കും.

പരേതയായ സാവിത്രി അമ്മയാണ് മാതാവ്. ഭാര്യ: കെ.വി വിജയഭാരതി. ഏകമകള്‍ എസ്.വി  കൃഷ്ണ. സഹോദരങ്ങള്‍: സുജാത, സുമിത്രന്‍

(UPDATED)

ഡ്യൂട്ടിക്കിടെ കുമ്പള സ്റ്റേഷനിലെ എ എസ് ഐ കുഴഞ്ഞുവീണുമരിച്ചു
ഡ്യൂട്ടിക്കിടെ കുമ്പള സ്റ്റേഷനിലെ എ എസ് ഐ കുഴഞ്ഞുവീണുമരിച്ചു

Also Read:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia