city-gold-ad-for-blogger

ഷിമോഗയില്‍ വാഹനാപകടം:സഅദിയ പൂര്‍വ്വ വിദ്യാര്‍ത്ഥിയും സുഹൃത്തും മരിച്ചു

ഷിമോഗയില്‍ വാഹനാപകടം:സഅദിയ പൂര്‍വ്വ വിദ്യാര്‍ത്ഥിയും സുഹൃത്തും മരിച്ചു
Ashraf sa-adi
ദേളി: ഷിമോഗയില്‍ വാഹനാപകടത്തില്‍ സഅദിയ പൂര്‍വ്വ വിദ്യാര്‍ത്ഥിയും സുഹൃത്തും മരിച്ചു. ഭദ്രാവതി പള്ളിയിലെ ഖത്തീബും ഷിമോഗ തീര്‍ത്ഥഹള്ളിയിലെ സാറാമുഹമ്മദ് ദമ്പതികളുടെ മകനുമയ അഷ്‌റഫ് സഅദി (25)യും സുഹൃത്ത് അബ്ദുല്‍ സമദ്(28) എന്നിവരാണ് കഴിഞ്ഞ ദിവസം രാത്രി ഷിമോഗക്കടുത്ത് വാഹനാപകടത്തില്‍ മരണപ്പെട്ടത്. ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ എതിര്‍വശത്തു നിന്ന് വന്ന വാഹനം ഇടിക്കുകയായിരുന്നു.
സഅദിയ്യയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി കഴിഞ്ഞ 42ാം സമ്മേളനത്തില്‍ ബിരുദം വാങ്ങി പുറത്തിറങ്ങിയ നവ സഅദിയാണ് മരണപ്പെട്ട അഷ്‌റഫ്. 

പഠനത്തില്‍ മിടുക്കനും ഉസ്താദുമാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമിടയില്‍ വളെര പ്രിയങ്കരനായിരുന്നു. അബ്ദുര്‍ റഹിമാന്‍ മുസ് ലിയാര്‍, ഹംസ , അബ്ദുല്ല കുട്ടി, മുഹിയിദ്ദീന്‍, ഹബീബുല്ലാഹ്, സുബൈദ എന്നിവര്‍ സഹോദരങ്ങളാണ്. മരണവിവരം അറിഞ്ഞ് സഅദിയ്യയില്‍ നിന്നും ഉസ്താദുമാരും വിദ്യാര്‍ത്ഥികളും ഷിമോഗയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്.

അവര്‍ക്ക് വേണ്ടി മയ്യിത്ത് നിസ്‌ക്കരിക്കാനും പ്രത്യേക പ്രാര്‍ത്ഥന നടത്താനും സഅദിയ്യ ജനറല്‍ സെക്രട്ടറി കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, ജനറല്‍ മാനേജല്‍ എം.എ. അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, പ്രിന്‍സിപ്പാള്‍ എ.കെ. അബ്ദുര്‍ റഹിമാന്‍ മുസ്‌ലിയാര്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
Keywords: kasaragod, Deli, Accident, Obituary, 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia