സിക്കിമില്‍ മുങ്ങിമരിച്ച കാസര്‍കോട്ടെ പോലീസ് ഉദ്യോഗസ്ഥന്റെ മകന്റെ മൃതദേഹം നാട്ടിലെത്തിച്ചു
Jun 23, 2015, 15:43 IST
പയ്യന്നൂര്‍: (www.kasargodvartha.com 23/06/2015) സിക്കിം തലസ്ഥാനമായ ഗ്യാംഗ്‌ടോക്കിലെ സീസ്താനദിയുടെ കൈവരിയായ റേഖോല അരുവിയില്‍ മുങ്ങിമരിച്ച കാസര്‍കോട്ടെ പോലീസ് ഉദ്യോഗസ്ഥന്റെ മകന്റെ മൃതദേഹം നാട്ടിലെത്തിച്ചു. കാസര്‍കോട് സ്‌റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ചിലെ എസ്.ഐയായ മോഹന്‍ദാസിന്റെ മകന്‍ പയ്യന്നൂര്‍ മാത്തില്‍ ആലപ്പടമ്പ് സിവി ഹൗസിലെ അര്‍ജുന്‍ കെ ദാസ് (21) ആണ് സിക്കിമില്‍ കഴിഞ്ഞ ദിവസം മുങ്ങിമരിച്ചത്.
അഹമ്മദാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈനില്‍ അവസാന വര്‍ഷ ആനിമേഷന്‍ വിദ്യാത്ഥിയായ അര്‍ജുന്‍ പ്രൊജക്ട് വര്‍ക്കിന്റെ ഭാഗമായി ആറ് മാസം സിക്കിമിലെ എക്കോ സ്ട്രീം എന്ന കമ്പനിയിലായിരുന്നു. സുഹൃത്തുക്കളുടെ കൂടെ ഭക്ഷണം കഴിച്ച് കാല്‍ കഴുകാന്‍ അരുവിയിലിറങ്ങുമ്പോള്‍ കാല്‍വഴുതി വീഴുകയായിരുന്നു. ഉടന്‍ തന്നെ സിക്കിം മണിപ്പാല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല.
ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹം നാട്ടിലെത്തിച്ചത്. ഉച്ചയോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. മാതാവ്: കരുണ മോഹന്‍ദാസ് (ഹെല്‍ത്ത് സര്‍വീസ്, കാഞ്ഞങ്ങാട്). സഹോദരി: ആതിര (വിദ്യാര്‍ത്ഥിനി, നെസ്റ്റ് ചെന്നൈ).
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Related News:
കാസര്‍കോട്ടെ പോലീസ് ഉദ്യോഗസ്ഥന്റെ മകന്‍ സിക്കിമില്‍ മുങ്ങിമരിച്ചതായി വിവരം
Keywords : Payyannur, Death, Obituary, Dead body, Student, Arjun K Das, Police officer.