വാസ്തുശില്പി ടെറസില്‍ നിന്നും വീണു മരിച്ചനിലയില്‍
Apr 25, 2012, 17:02 IST
നീലേശ്വരം: അത്യുഷ്ണം കാരണം വീടിന്റെ ടെറസില്‍ കിടന്നുറങ്ങാന്‍ ചെന്ന വാസ്തുശില്പിയുടെ മൃതദേഹം വീട്ടുമുറ്റത്ത് വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തി. പ്രശസ്ത വാസ്തുശില്പി വട്ടപ്പൊയിലിലെ കണ്ണന് ആചാരി(65)യാണ് മരണപ്പെട്ടത്. കനത്ത ചൂടുകാരണം ഇന്നലെ രാത്രി വീടിന്റെ ടെറസില്‍ കിടന്നുറങ്ങാന്‍ ചെന്നതായിരുന്നു ഇദ്ദേഹം. ഉറക്കത്തിനിടയില്‍ അറിയാതെ ടെറസില്‍ നിന്ന് താഴെ വീണതാകുമെന്ന് കരുതുന്നു. ഇന്ന് രാവിലെ വീട്ടുകാര്‍ എഴുന്നേറ്റപ്പോഴാണ് മുറ്റത്ത് മൃതദേഹം വീണുകിടക്കുന്ന നിലയില്‍ കണ്ടത്. നാരായണിയാണ് ഭാര്യ. സന്തോഷ്, ചന്ദ്രന്, സതീശന്, ഓമന, ബേബി എന്നിവര്‍ മക്കളാണ്.
Keywords: Architect, Obituary, Nileshwaram, Kasaragod