ജോലിക്കിടെ മദ്ധ്യവയസ്കന് കുഴഞ്ഞ് വീണു മരിച്ചു
Sep 28, 2012, 17:11 IST
ഉദുമ: ജോലിക്കിടെ മദ്ധ്യവയസ്കന് കുഴഞ്ഞ് വീണു മരിച്ചു. ആറാട്ടുകടവ് കുന്നുമ്മലിലെ കെ അമ്പു (57) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ജോലിക്കിടെയാണ് കുഴഞ്ഞ് വീണത്. ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: ജാനകി. മക്കള്‍: ഭവിത, ബാബു. മരുമക്കള്‍: ബാലകൃഷ്ണന് (കെഎസ്ആര്‍ടിസി ഡ്രൈവര്‍ കാഞ്ഞങ്ങാട്), ശ്രീകല (തളിപ്പറമ്പ്). പരേതരായ കരിപ്പോടി കണ്ണന് ചെട്ടിയാരുടെയും കാരിച്ചിയമ്മയുടെയും മകനാണ്. സഹോദരങ്ങള്‍: കൃഷ്ണന്, നാരായണന്, മാധവി, കുട്ട്യന്‍, ചന്തു, ലക്ഷ്മി, പരേതരായ രാമന്, ചന്ദ്രന്.
Keywords: Ambu Palakunnu, Uduma, Kasaragod, Obituary.