city-gold-ad-for-blogger
Aster MIMS 10/10/2023

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോയ എസ് ഐ കുഴഞ്ഞുവീണു മരിച്ചു

കാസര്‍കോട്: (www.kasargodvartha.com 16.10.2019) ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സുഹൃത്തിനൊപ്പം ആശുപത്രിയിലേക്ക് പോയ എസ് ഐ കുഴഞ്ഞുവീണു മരിച്ചു. കാസര്‍കോട് എ ആര്‍ ക്യാമ്പിലെ എസ് ഐയും നീലേശ്വരം പടിഞ്ഞാറ്റംകൊവ്വലിലെ കുഞ്ഞാരമന്‍ നായരുടെ മകനുമായ എം രഘുനാഥന്‍ (54)ആണ് മരിച്ചത്.

ബുധനാഴ്ച രാവിലെ എ ആര്‍ ക്യാമ്പിലെത്തിയ ശേഷം ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് സുഹൃത്തായ പോലീസുകാരനെയും കൂട്ടി മംഗളൂരു ഇന്ത്യാന ആശുപത്രിയിലേക്ക് പോയതായിരുന്നു. അവിടെ വെച്ചാണ് ഉച്ചയ്ക്ക് രണ്ടു മണിയോടെ കുഴഞ്ഞുവീണത്. ഉടന്‍ തന്നെ വൈദ്യസഹായം നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭാര്യ: കെ രൂപ പയ്യന്നൂർ (അധ്യാപിക, ബോവിക്കാനം ഹയർസെക്കൻഡറി സ്‌കൂൾ). മകൾ: ദേവനന്ദ (വിദ്യാർഥിനി, കാസർകോട് കേന്ദ്രീയവിദ്യാലയം). സഹോദരങ്ങൾ: എം ശോഭനൻ (സെൻട്രൽ കസ്റ്റംസ് സൂപ്രണ്ട്, മംഗളൂരു), എം രാജീവൻ (ഡിഎഫ്ഒ സോഷ്യൽ ഫോറസ്ട്രി, വയനാട്), എം രഞ്ജിത്ത് (അഡ്വക്കറ്റ്, കാഞ്ഞങ്ങാട്), ശ്രീജ (ദുബൈ).

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോയ എസ് ഐ കുഴഞ്ഞുവീണു മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, Top-Headlines, Death, Obituary, AR Camp SI died in Hospital
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia