city-gold-ad-for-blogger

എ പി മുഹമ്മദ് ഹാജി നിര്യാതനായി

പള്ളിക്കര: (www.kasargodvartha.com 22/10/2016) പൗരപ്രമുഖനും മതസാമൂഹിക രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യവുമായ പൂച്ചക്കാട്ടെ എ പി മുഹമ്മദ് ഹാജി (68) നിര്യാതനായി. പൂച്ചക്കാട് ഖിദ്മത്തുല്‍ ഇസ്ലാം ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി, എസ് വൈ എസ് സംസ്ഥാന കൗണ്‍സിലര്‍, സുന്നി മഹല്ല് ഫെഡറേഷന്‍ ഉദുമ മണ്ഡലം സെക്രട്ടറി, പള്ളിക്കര പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി, പള്ളിക്കര ഇസ്്‌ലാമിക് ഇംഗ്ലീഷ് മീഡിയം സ്ഥാപക മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

പൂച്ചക്കാട് മഹല്ലിലും പരിസരപ്രദേശങ്ങളിലും സുന്നീ മഹല്ല് ഫെഡറേഷന്‍ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍, കെ ഇ സാഹിബ്, ഇബ്രാഹിം സുലൈമാന്‍ സേഠ്, ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഭാര്യ: നഫീസ. മക്കള്‍: മജീദ്, കുഞ്ഞാമദ്, സിറാജ്, സുബൈദ, സുഹറാബി. മരുമക്കള്‍: മുഹമ്മദ് കുഞ്ഞി ബേക്കല്‍, അഹമ്മദ് കബീര്‍ തെക്കുപുറം.

എ പി മുഹമ്മദ് ഹാജി നിര്യാതനായി

Keywords;  Obituary, Pallikara, AP Muhammed Haji, Kidhmathul Islam Jama-ath Committee, General Secretary,  Muslim League, Pallikkara Panchayath, 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia