city-gold-ad-for-blogger

അമീബിക് മസ്തിഷ്‌കജ്വരം; മൂന്ന് മാസം പ്രായമുള്ള കുഞ്ഞടക്കം സംസ്ഥാനത്ത് രണ്ട് മരണം

Image Representing Amebic Meningoencephalitis Causes Two Deaths in Kerala
Representational Image Generated by Meta AI

● രോഗകാരണം മലിനജലമെന്ന് അധികൃതർ.
● കുഞ്ഞിന് രോഗം ബാധിച്ചത് കിണറിലെ വെള്ളത്തിൽ നിന്ന്.
● മധ്യവയസ്കയ്ക്ക് രോഗം വന്നത് കുളത്തിലെ വെള്ളത്തിലൂടെ.

കോഴിക്കോട്: (KasargodVartha) അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് സംസ്ഥാനത്ത് രണ്ട് പേർ മരിച്ചു. മൂന്ന് മാസം പ്രായമുള്ള കുഞ്ഞും മലപ്പുറം സ്വദേശിയായ മധ്യവയസ്‌കയുമാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് രണ്ട് മരണവും സംഭവിച്ചത്.

ഒരു മാസമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മൂന്ന് മാസം പ്രായമുള്ള കുട്ടിയുടെ മരണം ഞായറാഴ്ച (31.08.2025) രാത്രി 11 മണിയോടെയാണ് സ്ഥിരീകരിച്ചത്. കുട്ടിയുടെ വീട്ടിലെ കിണറിലെ വെള്ളമാണ് രോഗകാരണമായതെന്നാണ് അധികൃതരുടെ നിഗമനം.

അതേസമയം, മലപ്പുറം കാപ്പിൽ സ്വദേശിയായ 52 വയസ്സുകാരിയാണ് മരിച്ച മറ്റൊരാൾ. ഇവർ അഞ്ചാം തീയതിയാണ് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയെത്തിയത്. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇവർക്ക് രോഗം ബാധിച്ചത് വീടിനടുത്തുള്ള കുളത്തിൽ നിന്നാണെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചുള്ള മരണം തുടരുന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്.
 

ഈ വാർത്ത മറ്റുള്ളവരിലേക്കും ഷെയർ ചെയ്ത് അവരെ ബോധവത്കരിക്കൂ.

Article Summary: Two deaths in Kerala due to amebic meningoencephalitis.

#AmebicMeningoencephalitis #Kerala #HealthAlert #Kozhikode #Malappuram #PublicHealth

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia