എ.എം. മുഹമ്മദ് ഹാജി സീതാംഗോളി നിര്യാതനായി
Jan 15, 2013, 13:22 IST
സീതാംഗോളി: പൗര പ്രമുഖനും സുന്നി നേതാവുമായിരുന്ന സീതാംഗോളിയിലെ എ.എം. മുഹമ്മദ് ഹാജി (53) നിര്യാതനായി. സീതാംഗോളി മുഹിമ്മാത്ത് കേന്ദ്ര കമ്മറ്റി അംഗവും എസ്.വൈ.എസ്. കുമ്പള മേഖലാ ട്രഷററുമായിരുന്നു. കിഡ്‌നി സംബന്ധമായ അസുഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ചൊവ്വാഴ്ച്ച പുലര്‍ചെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്തരിച്ചത്.
മമ്മി ഹാജി എന്ന പേരില്‍ അറിയപ്പെടുന്ന മുഹമ്മദ് ഹാജി പ്രമുഖ വ്യവസായി കൂടിയായിരുന്നു. മുഹിമ്മാത്ത് ട്രേഡിംഗ് സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍, എസ്.വൈ.എസ്. സീതാംഗോളി യൂനിറ്റ് പ്രസിഡന്റ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ്, മഹല്ല് ജമാഅത്ത് പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.
മുഹിമ്മാത്ത് ഹൈസ്‌കൂള്‍ പി.ടി.എ. പ്രസിഡന്റായും മദ്ഹുറസൂല്‍ ഫൗണ്ടേഷന്‍ ട്രഷററായും പ്രവര്‍ത്തിച്ചു വരികയായിരുന്നു. സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ അടുത്ത അനുയായിയായിരുന്നു. മുഹിമ്മാത്തിന് പുറമെ സഅദിയ്യ, മര്‍കസ്, മള്ഹര്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളിലും സജീവമായി ഇടപെട്ടിരുന്നു.
മുകാരികണ്ടം അന്തുഞ്ഞിയുടെയും ആമിനയുടെയും മകനാണ്. ഭാര്യ: സുഹ്‌റ. മക്കള്‍: ഖമറുന്നിസ, മാശിത്ത, ശംസീറ, സമീറ, മുഹമ്മദ് ശാഹിദ് (മുഹിമ്മാത്ത് വിദ്യാര്‍ഥി). മരുമക്കള്‍: ഹംസ കിന്നിംഗാര്‍, ഹാഷിം ആലംപാടി, അബ്ദുല്‍ ഖാദിര്‍ ബദിയടുക്ക, അബ്ദുര്‍ റസ്സാഖ് ബദിയടുക്ക. സഹോദരങ്ങള്‍: സുലൈമാന്‍ ഹാജി സീതാംഗോളി, സൂപ്പി.
എ എം മുഹമ്മദ് ഹാജിയുടെ നിര്യാണത്തില്‍ മുഹിമ്മാത്ത് പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സഅദിയ ജനറല്‍ മാനേജര്‍ എം എ അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍ തുടങ്ങിയവര്‍ അനുശോചിച്ചു.
Keywords: Kasaragod, Seethangoli, Obituary, Kerala, Malayalam News, A.M. Mohammed Haji, Sunni Leader.