Accidental Death | നിയന്ത്രണം വിട്ട കാര്‍ വീട്ടിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ യാത്രക്കാരായ 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം; 3 പേര്‍ക്ക് പരുക്കേറ്റു

ആലപ്പുഴ പ്രീതികുളങ്ങര തെക്കായിരുന്നു അപകടം.
പരുക്കേറ്റവര്‍ ആലപ്പുഴ മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ആലപ്പുഴ: (KasargodVartha) നിയന്ത്രണം വിട്ട കാര്‍ വീട്ടിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ (Car Accident) യാത്രക്കാരായ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം (Died). മൂന്നുപേര്‍ക്ക് പരുക്കേറ്റു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും (DYFI Workers) സുഹൃത്തുക്കളുമായ മാരാരിക്കുളം തെക്ക് പഞ്ചായത് നാലാം വാര്‍ഡില്‍ എല്‍ജി നിവാസില്‍ എം രജീഷ് (32), സുഹൃത്ത് കരോട്ടു വെളി പരേതനായ ഓമനക്കുട്ടന്റെ മകന്‍ അനന്തു (29) എന്നിവരാണ് മരിച്ചത്.
പ്രീതികുളങ്ങര തെക്ക് ഞായറാഴ്ച (28.09.2024) രാത്രി ഒന്‍പതോടെയായിരുന്നു ദാരുണ സംഭവം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ രജീഷും സുഹൃത്തുക്കളും മാരന്‍കുളങ്ങരയില്‍ നിന്നു കാറില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു വാഹനം അപകടത്തില്‍പെട്ടത്. നിയന്ത്രണം വിട്ട കാര്‍ റോഡിലെ വളവില്‍ കലുങ്കിന്റെ കൈവരി ഇല്ലാത്ത ഭാഗത്തുകുടി കയറി സമീപത്തെ വീടിന്റെ ഭിത്തിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ശബ്ദം കേട്ടെത്തിയ പ്രദേശവാസികളും വീട്ടുകാരും ഓടിയെത്തിയപ്പോള്‍ കാര്‍ മറിഞ്ഞ നിലയിലായിരുന്നു. തുടര്‍ന്ന് മണ്ണഞ്ചേരി പൊലീസും അഗ്‌നിശമന രക്ഷാസേനയുമെത്തി കാര്‍ നേരെയാക്കി യാത്രക്കാരെ പുറത്തെടുത്തു. മാരാരിക്കുളം തെക്ക് പഞ്ചായത് അഞ്ചാം വാര്‍ഡ് ദ്യാരക തോട്ടുചിറ വിജയകുമാറിന്റെ വീട്ടിലേക്കാണ് കാര്‍ ഇടിച്ചത്.
പരുക്കേറ്റ സുഹൃത്തുക്കളായ പീലിക്കകത്തുവെളി അഖില്‍ (27), കരോട്ടുവെളി സുജിത്ത് (26), സദാശിവം വീട്ടില്‍ അശ്വിന്‍ (21) എന്നിവര്‍ ആലപ്പുഴ മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മണിയപ്പന്‍ - ഓമന ദമ്പതികളുടെ മകനായ രജീഷ് ആര്യാട് ബ്ലോക് പഞ്ചായത് അംഗവും വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനുമാണ്. സഹോദരി: റാണി. കയര്‍ഫെഡിലെ ജോലിക്കാരനായ അനന്തുവിന്റെ മാതാവ് ബീന. സഹോദരന്‍: അര്‍ജുന്‍. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.