ഗൃഹനാഥന്‍ കുഴഞ്ഞ് വീണ് മരിച്ചു
Jan 18, 2017, 10:26 IST
ആലംപാടി: (www.kasargodvartha.com 18/01/2017) മരുന്ന് കഴിക്കുന്നതിനിടെ കുഴഞ്ഞ് വീണ് ഗൃഹനാഥന്‍ മരണപ്പെട്ടു. ആലംപാടി പാടിയിലെ ജനാര്‍ദ്ദന്‍ (60) ആണ് മരണപ്പെട്ടത്. ചൊവാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. ഉടന്‍തന്നെ ഇദ്ദേഹത്തെ ഇ കെ നായനാര്‍ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ഭാര്യ: വിദ്യ. ഏകമകള്‍ ചൈത്ര. ജനാര്‍ദ്ദനന്റെ നിര്‍ധനരായ കുടുംബത്തിന് ആലംപാടി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് പുനര്‍ നിര്‍മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ദാനം അടുത്ത മാസം നടക്കാനിരിക്കുന്നതിനിടയിലാണ് മരണം. ജനാര്‍ദ്ദനന്റെ നിര്യാണത്തില്‍ ആസ്‌ക്ക് ആലംപാടി സെന്‍ട്രല്‍ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

Keywords: Obituary, Kasaragod, Kerala, Alampady, Pady, Alampady Pady Janardanan passes away