ജമാഅത്ത് യോഗത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കെ കുഴഞ്ഞുവീണ് മരിച്ചു
Mar 17, 2012, 18:28 IST
കാസര്‍കോട്: ജമാഅത്ത് യോഗത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കെ മുസ്‌ലിം ലീഗ് നേതാവ് കുഴഞ്ഞുവീണ് മരിച്ചു. ചെങ്കള ആലംപാടിയിലെ അബ്ദുല്‍ ഖാദര്‍ മേനത്ത് (58) ആണ് മരിണപ്പെട്ടത്. ശനിയാഴ്ച രാത്രിയാണ് സംഭവം. ചെങ്കള പഞ്ചായത്ത് മുസ്‌ലിം ലീഗ് വൈസ് പ്രസിഡണ്ടും സ്വതന്ത്ര കര്‍ഷക സംഘം കാസര്‍കോട് മണ്ഡലം സെക്രട്ടറിയും ആലംപാടി നൂറുല്‍ ഇസ്‌ലാം യതീംഖാന ഗവര്‍ണിംഗ് ബോര്‍ഡ് അംഗവുമാണ്. നേരത്തെ ചെങ്കള ഗ്രാമപഞ്ചായത്ത് മെമ്പര്‍, മുട്ടത്തൊടി സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
നഫീസ ഹജ്ജുമ്മയുടെയും പരേതനായ ആമു മേനത്തിന്റെയും മകനാണ്. ഭാര്യ: നഫീസ. മക്കള്‍: മുനീര്‍ (ദുബൈ), അഷ്‌റഫ് (സൗദി), തസ്‌രിയ, കബീര്‍, അബ്ദുര്‍ റഹ്മാന്‍ (ഇരുവരും ദുബൈ), അബു, ശരീഫ്, ശംസീറ. മരുമക്കള്‍: അഷ്‌റഫ് (സൗദി), നുസൈബ, സുഹ്‌റ. സഹോദരങ്ങള്‍: മുഹമ്മദ് മേനത്ത്, മാഹിന്‍ മേനത്ത്.
ഖബറടക്കം ഞായറാഴ്ച രാവിലെ ആലംപാടി ഖിളര്‍ ജമാഅത്ത് പള്ളി അങ്കണത്തില്‍.
മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള, ട്രഷറര്‍ സി.ടി.അഹമ്മദലി, എം.എല്‍.എ.മാരായ എന്‍.എ. നെല്ലിക്കുന്ന്, പി.ബി. അബ്ദുല്‍ റസാഖ്, പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് ബി.കെ.അബ്ദുസമദ്, ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൂസ ബി. ചെര്‍ക്കള തുടങ്ങിയവര്‍ വസതിയിലെത്തി അനുശോചിച്ചു.

Keywords: Kasaragod, Charamam, Alampady, IUML.