city-gold-ad-for-blogger
Aster MIMS 10/10/2023

ബോളിവുഡ് നടൻ അക്ഷയ് കുമാറിന്റെ അമ്മ അന്തരിച്ചു; വിടവാങ്ങിയതിന് താരത്തിന്റെ പിറന്നാളിന് തലേദിവസം

മുബൈ: (www.kasargodvartha.com 08.09.2021) ബോളിവുഡ് സൂപെർ സ്റ്റാർ അക്ഷയ് കുമാറിന്റെ അമ്മ അരുണ ഭാട്ടിയ അന്തരിച്ചു. ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. കുറച്ച് നാളായി വാർധക്യസഹജമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. താരത്തിന്റെ 53ാം പിറന്നാളിന് തലേദിവസമാണ് അമ്മ വിടവാങ്ങിയത്.

ബോളിവുഡ് നടൻ അക്ഷയ് കുമാറിന്റെ അമ്മ അന്തരിച്ചു; വിടവാങ്ങിയതിന് താരത്തിന്റെ പിറന്നാളിന് തലേദിവസം

അക്ഷയ്കുമാർ ലൻഡനിൽ സിൻഡ്രല്ല എന്ന സിനിമാ ചിത്രീകരണത്തിലായിരുന്നു. അമ്മയുടെ അസുഖ വിവരം അറിഞ്ഞ ഉടനെ മുംബൈയിലേക്ക് തിരിക്കുകയായിരുന്നു.

താരം സോഷ്യൽമീഡിയയിൽ അമ്മയുടെ ആരോഗ്യനിലയെ കുറിച്ച് ദിവസങ്ങൾക്ക് മുൻപ് പോസ്റ്റിട്ടിരുന്നു. കുടുംബത്തിനും തനിക്കും വിഷമകരമായ സമയമാണിതെന്നും അമ്മയ്ക്ക് വേണ്ടി എല്ലാവരും പ്രാർഥിക്കണമെന്നും അക്ഷയ് ആരാധകരോട് ആവശ്യപ്പെട്ടിരുന്നു.

Keywords: News, Obituary, Top-Headlines, Mumbai, Bollywood, Social-Media, Akshay Kumar's Mother Aruna Bhatia Dies.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia