city-gold-ad-for-blogger
Aster MIMS 10/10/2023

ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി അന്തരിച്ചു

തൃശ്ശൂര്‍: (www.kasargodvartha.com 15.10.2020) ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി (94) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിരിക്കെ വ്യാഴാഴ്ച രാവിലെ 8.10 മണിയോടെയാണ് അന്ത്യം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കവിയെ കഴിഞ്ഞദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

ഭാര്യ: ശ്രീദേവി അന്തര്‍ജനം. മക്കള്‍: പാര്‍വതി, ഇന്ദിര, വാസുദേവന്‍, ശ്രീജ, ലീല, നാരായണന്‍. ലോകപ്രശസ്ത ചിത്രകാരന്‍ അക്കിത്തം നാരായണന്‍ സഹോദരനാണ്.

ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി അന്തരിച്ചു

ഇടിഞ്ഞുപൊളിഞ്ഞ ലോകം, ഒരു കുല മുന്തിരിങ്ങ, ഒരു കുടന്ന നിലാവ് മനഃസാക്ഷിയുടെ പൂക്കള്‍, മധുവിധു, അരങ്ങേറ്റം, മനോരഥം, വെണ്ണക്കല്ലിന്റെ കഥ,കടമ്പിന്‍ പൂക്കള്‍, സഞ്ചാരികള്‍, മാനസപൂജ, നിമിഷ ക്ഷേത്രം, പഞ്ചവര്‍ണക്കിളികള്‍ (കവിതാ സമാഹാരം), ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം , ബലിദര്‍ശനം, കുതിര്‍ന്ന മണ്ണ്, ധര്‍മ സൂര്യന്‍, ദേശസേവിക (ഗ്രന്ഥകാവ്യം), ഈ എട്ടത്തി നുണയേ പറയൂ (നാടകം). അവതാളങ്ങള്‍, കാക്കപ്പുള്ളികള്‍ (ചെറുകഥാ സമാഹാരം). ഉപനയനം, സമാവര്‍ത്തനം (ലേഖനസമാഹാരം)  തുടങ്ങിയവയാണ് അക്കിത്തത്തിന്റെ പ്രധാന കൃതികള്‍.

ഓടക്കുഴല്‍ അവാര്‍ഡ്, വള്ളത്തോള്‍ പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, ആശാന്‍ പുരസ്‌കാരം, ജ്ഞാനപ്പാന പുരസ്‌കാരം,  എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍ക്ക് പുറമേ 2008 ല്‍ എഴുത്തച്ഛന്‍ പുരസ്‌കാരവും നേടുകയുണ്ടായി. 2017-ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. ജ്ഞാനപീഠം പുരസ്‌കാരവും ഈ വര്‍ഷം അദ്ദേഹത്തെ തേടിയെത്തിയിരുന്നു.

Keywords: Thrissur, news, Kerala, Top-Headlines, Obituary, Death, poet, Akkitham Achuthan Namboothiri passes away 

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia