മത്സ്യം വില്‍ക്കാന്‍ പോകുന്നതിനിടെ സ്ത്രീ കുഴഞ്ഞുവീണു മരിച്ചു
Apr 1, 2016, 11:30 IST
അജാനൂര്‍: (www.kasargodvartha.com 01/04/2016) മത്സ്യവിതരണ തൊഴിലാളിയായ സ്ത്രീ കുഴഞ്ഞുവീണു മരിച്ചു. അജാനൂര്‍ കടപ്പുറത്തെ മത്സ്യബന്ധന തൊഴിലാളി മനോഹരന്റെ ഭാര്യ സരോജ (48)യാണ് മരിച്ചത്. വെള്ളിയാഴ്ച അജാനൂര്‍ കടപ്പുറത്ത് നിന്നും കൊളവയല്‍ ഭാഗത്ത് പോകുന്നതിനിടെ ശ്രീ കുറുംബ ഭഗവതി ക്ഷേത്ര പരിസരത്ത് വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പരേതരായ അച്യുതന്‍-പാര്‍വതി ദമ്പതികളുടെ മകളാണ്. മക്കള്‍: സന്തോഷ്, സജേഷ്, സൈജു. മരുമക്കള്‍: കരിഷ്മ, പ്രജിത്ത് അഴിക്കോട്. സഹോദരങ്ങള്‍: ബാലന്‍, ഷൈല, പ്രസന്ന, ഗിരിജ, പരേതനായ ലക്ഷ്ണന്‍. 15 വര്‍ഷത്തോളമായി അജാനൂര്‍, കൊളവയല്‍ ഭാഗങ്ങളില്‍ മത്സ്യവിതരണം നടത്തിവരികയായിരുന്നു സരോജ.