city-gold-ad-for-blogger
Aster MIMS 10/10/2023

ചെമ്പരിക്ക ഖാസിയായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ ഭാര്യ ആഇശ ഹജ്ജുമ്മ നിര്യാതയായി

മേൽപ്പറമ്പ്: (www.kasargodvartha.com 13.02.2021) പ്രമുഖ പണ്ഡിതനും സമസ്ത ഉപാധ്യക്ഷനും ചെമ്പരിക്ക - മംഗളൂരു ഖാസിയുമായിരുന്ന പരേതനായ സി എം അബ്ദുല്ല മൗലവിയുടെ ഭാര്യ ആഇശ ഹജ്ജുമ്മ (72) നിര്യാതയായി. 

ശനിയാഴ്ച രാത്രി ഏഴുമണിയോടെ ദേളിയിലെ സ്വകാര്യ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം. അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന ഇവര്‍ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായി തൊട്ടടുത്തുള്ള മരുമകന്‍ അഹ് മദ് ശാഫിയുടെ വീട്ടില്‍ വിശ്രമത്തിൽ കഴിയുന്നതിനിടയിലാണ് ശനിയാഴ്ച വൈകുന്നേരം ഏഴുമണിയോടെ അസുഖം മൂർച്ഛിച്ചത്.

ചെമ്പരിക്ക ഖാസിയായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ ഭാര്യ ആഇശ ഹജ്ജുമ്മ നിര്യാതയായി







കാസര്‍കോട് തെരുവത്തെ പരേതരായ മുഹമ്മദ് കുഞ്ഞി ഹാജി - ബീഫാത്വിമ ദമ്പതികളുടെ മകളാണ്.

മക്കള്‍: സി എ മുഹമ്മദ് ശാഫി, സി എ മുനീര്‍, സി എ ഉസ്മാന്‍ (മൂവരും ഗള്‍ഫ്), സുഹ്‌റ ചെമ്പിരിക്ക, ഹഫ്‌സ ദേളി, റാബിയ പള്ളിക്കര, ഹസീന ഉദുമ. മറ്റു മരുമക്കള്‍: മുഹമ്മദ് അബ്ദുല്‍ ഖാദര്‍ (ചെമ്പരിക്ക,ചെമ്പരിക്ക  ട്രാവല്‍സ് കാസര്‍കോട്), സ്വാദിഖ് ഉദുമ പടിഞ്ഞാര്‍ (ഗള്‍ഫ്), അബ്ദുല്ല പള്ളിക്കര (ഗള്‍ഫ്), ഖൈറുന്നിസ ഉദുമ, അസൂറ കാസര്‍കോട്, ഫസീല പള്ളിക്കര.

സഹോദരങ്ങള്‍: അബ്ദുർ റഹീം തെരുവത്ത്, മുഹമ്മദ് ശാഫി തെരുവത്ത്, അബ്ദുസ്സലീം, ബീഫാത്വിമ, സൈനബ.

സമസ്ത കാസര്‍കോട് ജില്ലാ പ്രസിഡന്റും, കീഴൂര്‍ സംയുക്ത ജമാഅത്ത് ദക്ഷിണ കന്നഡ ജില്ലാ ഖാസിയുമായ ത്വാഖ അഹമദ് അല്‍ അസ്ഹരിയുടെ അമ്മാവന്റെ ഭാര്യയാണ് ആയിശ ഹജ്ജുമ്മ.

Keywords:  Kerala, News, Kasaragod, Top-Headlines, Death, Obituary, Melparamba, Chembarika, C.M Abdulla Maulavi, Ayisha, Wife, Aisha Hajjumma, wife of Chemparika Qasi CM Abdullah Moulavi, has passed away.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia