നെടുമ്പാശ്ശേരിയില്‍ ബൈക്ക് നിയന്ത്രണംവിട്ട് ഓവുചാലിലേക്ക് മറിഞ്ഞ് കാസര്‍കോട് സ്വദേശിയായ എയര്‍ ഇന്ത്യ ജീവനക്കാരന്‍ മരിച്ചു
Oct 16, 2019, 20:57 IST
നീലേശ്വരം: (www.kasargodvartha.com 16.10.2019) നെടുമ്പാശ്ശേരിയില്‍ ബൈക്ക് നിയന്ത്രണംവിട്ട് ഓവുചാലിലേക്ക് മറിഞ്ഞ് കാസര്‍കോട് സ്വദേശിയായ എയര്‍ ഇന്ത്യ ജീവനക്കാരന്‍ മരിച്ചു. നീലേശ്വരം മടിക്കൈ മേക്കാട്ടെ കെ വി ഭാസ്‌കരന്‍ - ഭാരതി ദമ്പതികളുടെ മകന്‍ രഞ്ജിത്ത് (25) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് നാലു മണിയോടെയാണ് എയര്‍പോര്‍ട്ടിന് സമീപം വെച്ച് അപകടമുണ്ടായത്.
നെടുമ്പാശ്ശേരി പറമ്പയിലെ ഒരു ഫ്‌ളാറ്റിലാണ് താമസിക്കുന്നത്. എയര്‍പോര്‍ട്ടിലെ ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ വഴിയില്‍ വെച്ച് ബൈക്ക് നിയന്ത്രണംവിട്ട് ഓവുചാലിലേക്ക് മറിയുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രഞ്ജിത്തിനെ ഉടന്‍ അങ്കമാലി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് ബന്ധുക്കള്‍ നെടുമ്പാശ്ശേരിയിലേക്ക് തിരിച്ചിട്ടുണ്ട്. ഏക സഹോദരി രമ്യ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Death, Obituary, Bike-Accident, Top-Headlines, Ernakulam, Air india worker died in Bike Accident
< !- START disable copy paste -->