Obituary | വീട്ടിൽ വോട് ചെയ്തതിന് പിന്നാലെ വയോധിക ആശുപത്രിയിൽ മരിച്ചു
Updated: Apr 18, 2024, 01:29 IST
വോട് ചെയ്ത് കഴിഞ്ഞേ ആശുപത്രിയിൽ പോകൂ എന്ന് വയോധിക തീരുമാനിക്കുകയായിരുന്നു
After voting at home Elderly Women died in hospital
Obituary | വീട്ടിൽ വോട് ചെയ്തതിന് പിന്നാലെ വയോധിക ആശുപത്രിയിൽ മരിച്ചു
മംഗളൂരു: (KasargodVartha) വോട് അറ്റ് ഹോം സംവിധാനത്തിൽ സമ്മതിദാനാവകാശം വിനിയോഗിച്ചതിന് പിന്നാലെ വയോധിക മരിച്ചു. ഉഡുപ്പി ജില്ലയിലെ ബ്രഹ്മാവറിൽ പി യശോദയാണ് (83) മരിച്ചത്.വിരമിച്ച വില്ലേജ് അകൗണ്ടന്റ് ഡി നാരായൺ ഉപാധ്യായുടെ ഭാര്യയായ യശോദ ചൊവ്വാഴ്ചയാണ് വീട്ടിൽ വോട് ചെയ്തത്.
രാവിലെ മുതൽ നെഞ്ചുവേദന അനുഭവപ്പെട്ടെങ്കിലും വോട് ചെയ്ത് കഴിഞ്ഞേ ആശുപത്രിയിൽ പോകൂ എന്ന് വയോധിക തീരുമാനിക്കുകയായിരുന്നു. വൈകുന്നേരം കോട്ടേശ്വരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി ഒമ്പത് മണിയോടെ മരണം സംഭവിച്ചു.