നെഹ്‌റു കോളജ് യൂണിയന്‍ മുന്‍ ചെയര്‍മാന്‍ അഡ്വക്കേറ്റ് പി രാധാകൃഷ്ന്‍ നായര്‍ നിര്യാതനായി
Nov 14, 2016, 11:45 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 14/11/2016) കാഞ്ഞങ്ങാട് ബാറിലെ അഭിഭാഷകനായിരുന്ന അഡ്വക്കേറ്റ് പി രാധാകൃഷ്ന്‍ നായര്‍ (62) നിര്യാതനായി. വെള്ളിക്കോത്ത് സ്വദേശിയായ പി രാധാകൃഷ്ണന്‍ നായര്‍ വര്‍ഷങ്ങളായി കുടുംബസമേതം ചാലിങ്കാലിലെ വീട്ടിലായിരുന്നു താമസം. അസുഖത്തെതുടര്‍ന്ന് ഏറെനാളായി ആശുപത്രിയില്‍ ചികിത്സ നടത്തിവരികയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.
പഠനകാലത്ത് കെ എസ് യുവിലൂടെ പൊതു പ്രവര്‍ത്തന രംഗത്തെത്തി. പടന്നക്കാട് നെഹ്‌റു കോളജ് യൂണിയന്‍ ചെയര്‍മാനായിരുന്നു. യൂത്ത് കോണ്‍ഗ്രസ് ഉദുമ ബ്ലോക്ക് ജനറല്‍ സെക്രട്ടറി, അജാനൂര്‍ മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. അസുഖത്തെതുടര്‍ന്ന് രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.
പരേതനായ പനയംതട്ട ഗോവിന്ദന്‍ നായരുടേയും പുറവങ്കര കല്ല്യാണിയമ്മയുടെയും മകനാണ്. ഭാര്യ: പി. മംഗളാദേവി. മക്കള്‍: ഹരിപ്രിയ, കൃഷ്ണപ്രിയ. മരുമകന്‍: സന്തോഷ് (ദുബൈ).
സഹോദരങ്ങള്‍: ശ്യാംഭവി നമ്പ്യാര്‍, സുമതി കെ നായര്‍, പി ശ്രീധരന്‍ നായര്‍ (റിട്ട. ആര്‍ എം, എംഎഫ്എല്‍, ചെന്നൈ), ശോഭനാ മുരളി (റിട്ട. ബ്രാഞ്ച് മനേജര്‍, കേരള ഗ്രാമീണ്‍ബാങ്ക്), പി അരവിന്ദാക്ഷന്‍ (ഡോക്യുമെന്റ് റൈറ്റര്‍, ഹൊസ്ദുര്‍ഗ്, വൈസ് പ്രസിഡന്റ് , നീലേശ്വരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി), ശ്യാംപ്രസാദ് (ടാക്‌സ് പ്രാക്ടീഷണര്‍), ഹരീഷ് (ഡോക്യുമെന്റ് റൈറ്റര്‍, ഹൊസ്ദുര്‍ഗ്).
സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതു മണിക്ക്. പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി പരേതനായ ഗാന്ധി കൃഷ്ണന്‍ നായരുടെ ജാമാതാവാണ്.
Keywords: Kanhangad, Kasaragod, Obituary, Advocate P Radhakrishnan Nair, Advocate P Radhakrishnan Nair passes away