city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അഡ്വ. എന്‍. ല­ക്ഷ്­മ­ണന്‍ അ­ന്ത­രി­ച്ചു

അഡ്വ. എന്‍. ല­ക്ഷ്­മ­ണന്‍ അ­ന്ത­രി­ച്ചു
കാസര്‍­കോട്: കാസര്‍­കോ­ട്ടെ ആ­ദ്യകാല കോണ്‍­ഗ്ര­സ് നേ­താവും മു­തിര്‍­ന്ന അ­ഭി­ഭാ­ഷ­ക­നു­മാ­യ­ അഡ്വ. എന്‍. ല­ക്ഷ്­മണ്‍ (80) അ­ന്ത­രിച്ചു. തി­ങ്ക­ളാഴ്­ച രാ­വി­ലെ ഏ­ഴ­ര മ­ണി­ക്ക് 'കിംസ്' ആ­ശു­പ­ത്രി­യി­ലാ­യി­രു­ന്നു അ­ന്ത്യം.

കാസര്‍­കോ­ട് ജില്ലാ പ­ബ്ലി­ക്ക് പ്രോ­സി­ക്യൂ­ട്ട­റാ­യി­രുന്നു. കര്‍­ണാ­ട­ക സ­മി­തി സെ­ക്ര­ട്ടറി, അ­വി­ഭ­ക്ത ക­ണ്ണൂര്‍ ജില്ലാ കോണ്‍­ഗ്ര­സ് ക­മ്മി­റ്റി അംഗം, കാസര്‍­കോ­ട് ബ്ലോ­ക്ക് കോണ്‍­ഗ്ര­സ് സെ­ക്ര­ട്ടറി, കാസര്‍­കോ­ട് ബാര്‍ അ­സോ­സി­യേ­ഷന്‍ പ്ര­സി­ഡന്റ് (ര­ണ്ട് ത­വണ), ല­യണ്‍­സ് ക്ല­ബ്ബ് പ്ര­സി­ഡന്റ് എ­ന്നീ നി­ല­ക­ളില്‍ പ്ര­വര്‍­ത്തിച്ചു.

കാസര്‍­കോ­ട് ഗ­വ. ഹൈ­സ്­കൂള്‍, മം­ഗ­ലാ­പു­രം സെന്റ് അ­ലോ­ഷ്യ­സ് കോ­ളെജ്, മം­ഗ­ലാ­പു­രം ഗ­വ. കോ­ളെജ്, ബെല്‍ഗാം ലോ കോ­ളെ­ജ് എ­ന്നി­വി­ട­ങ്ങ­ളി­ലാ­യി­രു­ന്നു വി­ദ്യാ­ഭ്യാസം.

അ­ഡൂ­രി­ലെ പ്രമു­ഖ ഭൂ­ഉ­ട­മയും ദേ­ല­മ്പാ­ടി പ­ഞ്ചാ­യ­ത്തി­ന്റെ ആ­ദ്യ പ്ര­സി­ഡന്റു­മാ­യി­രു­ന്ന പ­രേ­തനാ­യ ഏ­വ­ന്തൂര്‍ കു­ഞ്ഞി­ക്ക­ണ്ണന്‍ മ­ണി­യാ­ണി­യു­ടെയും ല­ക്ഷ്­മി­യ­മ്മ­യു­ടേയും മ­ക­നാണ്.

ഭാര്യ: ല­ക്ഷ്മി. മക്കള്‍: അഡ്വ: എ.എന്‍. അ­ശോ­ക് കു­മാര്‍, പു­ഷ്­പല­ത, വി­ജ­യ­കു­മാരി, പ്ര­കാശന്‍. മ­രു­മക്കള്‍: ഗോ­പി­കൃ­ഷ്ണന്‍ (ക­ണ്ണൂര്‍), എന്‍. ച­ന്ദ്രന്‍ (അ­ബു­ദാ­ബി), അഡ്വ. ജ­യ, അഡ്വ. ര­ഞ്­ജന

മൃ­ത­ദേ­ഹം ബേ­ങ്ക് റോ­ഡി­ലെ കൃഷ്­ണ നി­ല­യ­ത്തില്‍ പൊ­തു­ദര്‍­ശ­ന­ത്തി­നു­വെച്ചു. സം­സ്­ക്കാ­രം പൈ­ക്ക നെല്ലി­ത്ത­ല­യി­ലെ ത­റ­വാ­ട് ശ്­മ­ശാ­ന­ത്തില്‍.

എം.എല്‍.എ. മാരാ­യ എന്‍.എ. നെല്ലി­ക്കുന്ന്, ഇ. ച­ന്ദ്ര­ശേ­ഖരന്‍, മുന്‍ എം.എല്‍.എ. മാരാ­യ കെ. പു­രു­ഷോ­ത്തമന്‍, സി.എച്ച്. കു­ഞ്ഞമ്പു, ജില്ലാ പ­ഞ്ചായ­ത്ത് പ്ര­സിഡന്റ് പി.പി. ശ്യാ­മ­ളാദേവി, ജില്ലാ പ­ഞ്ചായ­ത്ത് അം­ഗം പാ­ദൂര്‍ കു­ഞ്ഞാമു, ന­ഗ­രസ­ഭാ ചെ­യര്‍­മാന്‍ ടി.ഇ. അ­ബ്ദുല്ല, ബി.ജെ.പി. നേ­താ­വ് കെ. ബാ­ല­കൃ­ഷ്­ണ ഷെ­ട്ടി തു­ട­ങ്ങി­യ­വ­രും, കാസര്‍­കോ­ട് കോ­ട­തി­യി­ലെ ന്യാ­യാ­ധി­പ­ന്മാ­രും, അ­ഭി­ഭാ­ഷ­ക­രും, സ­മൂ­ഹ­ത്തി­ലെ വിവി­ധ തു­റ­ക­ളി­ലു­ള്ള­വരും കൃ­ഷ്­ണ­നി­ല­യ­ത്തി­ലെ­ത്തി പ­രേത­ന് അ­ന്ത്യോ­പ­ചാ­ര­മര്‍­പ്പിച്ചു.

Keywords:  Advocate N. Lakshmanan, Obituary, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia