city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൃഷ്ണറാവു വക്കീല്‍ ഇനി ഓര്‍മ

കാഞ്ഞങ്ങാട്: (www.kasargodvartha.com 28/03/2016) നിയമ രംഗത്ത് ഒട്ടേറെ അനുഭവ സമ്പത്തുള്ള ശിഷ്യഗണങ്ങളെ കാഞ്ഞങ്ങാടിന് സമ്മാനിച്ച് കൃഷ്ണറാവു വക്കീല്‍ ഓര്‍മയായി. അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞ നാല് മാസത്തിലധികമായി കിടപ്പിലായിരുന്ന കാഞ്ഞങ്ങാട്ടെ സീനിയര്‍ അഭിഭാഷകന്‍ കോട്ടച്ചേരി ട്രാഫിക് സര്‍ക്കിളിനടുത്ത് താമസിക്കുന്ന അഡ്വ. എ.വി കൃഷ്ണറാവുവിന്റെ മരണം കാഞ്ഞങ്ങാടിന് തീരാ നഷ്ടമായി മാറി.

1949ല്‍ ഉഡുപ്പി അരൂരില്‍ നിന്ന് കാഞ്ഞങ്ങാട്ടെത്തിയ അഡ്വ. കൃഷ്ണറാവു മുന്‍ മന്ത്രിയും പ്രമുഖ അഭിഭാഷകനുമായ കെ. ചന്ദ്രശേഖരന്റെ കീഴിലാണ് കാഞ്ഞങ്ങാട് കോടതിയില്‍ പ്രാക്ടീസ് തുടങ്ങിയത്. ഡി സി സി പ്രസിഡണ്ടും പ്രമുഖ ക്രിമിനല്‍ അഭിഭാഷകനുമായ അഡ്വ. സി കെ ശ്രീധരന്‍, കെ പി സി സി നിര്‍വാഹക സമിതി അംഗം അഡ്വ. എം.സി ജോസ്, ജില്ലാ ജഡ്ജിയായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന വി. ഭാസ്‌കരന്‍, തിരൂര്‍ മുനിസിഫ് വി ശ്രീജ, മണര്‍കാട് മജിസ്‌ട്രേറ്റ് അനറ്റ് ജോസഫ്, ഹൊസ്ദുര്‍ഗ് ബാറിലെ അഭിഭാഷകരായ പി. നാരായണന്‍, ജോയി അഗസ്തിന്‍, പരേതനായ ടി.എം.ജോസ് തുടങ്ങി നൂറോളം ശിഷ്യന്മാര്‍ നിയമ രംഗത്ത് ഇദ്ദേഹത്തിനുണ്ടായിരുന്നു.

ബല്‍ഗാം ലോക്കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം മംഗലാപുരം-പുത്തൂര്‍ കോടതികളില്‍ രണ്ട് വര്‍ഷത്തോളം അഭിഭാഷകനായി പ്രവര്‍ത്തിച്ച ശേഷമാണ് കൃഷ്ണറാവു വക്കീല്‍ കാഞ്ഞങ്ങാട്ടെത്തിയത്. 2006ല്‍ കൃഷ്ണറാവു വക്കീലിന്റെ അഭിഭാഷക വൃത്തിയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചിരുന്നു.

കൃഷ്ണറാവു വക്കീല്‍ ഇനി ഓര്‍മമരണ വിവരമറിഞ്ഞ് സമൂഹത്തിന്റെ നാനാതുറകളിലുംപെട്ട നൂറുകണക്കിനാളുകള്‍ കോട്ടച്ചേരിയിലെ വീട്ടില്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തിയിരുന്നു. ഞായറാഴ്ച രാത്രി എട്ട് മണിയോടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി പ്രസിഡണ്ടാണ്. കോട്ടയം, ചങ്ങനാശേരി രൂപതകള്‍, നായര്‍ സര്‍വീസ് സൊസൈറ്റി, കേരള പ്ലാന്റേഷന്‍ കോര്‍പറേഷന്‍, ഹാന്‍ഡ്‌ലൂം ഡവലപ്‌മെന്റ് കോര്‍പറേഷന്‍, കനറാ ബാങ്ക് എന്നിവയുടെ നിയമോപദേഷ്ടാവായിരുന്നു.

ഭാര്യ: പരേതയായ ഡോ.സുമതി റാവു. മകള്‍: പരേതയായ അഡ്വ. ശാലിനി. മരുമകന്‍: ഡോ.കെ.ശ്രീനാഥ് (എംഡി സിറ്റി ഹോസ്പിറ്റല്‍ കാഞ്ഞങ്ങാട്). സഹോദരങ്ങള്‍: സുബ്ബറാവു (റിട്ട. ജന. മാനേജര്‍ കോഡേ ഗ്രൂപ്പ് കൊച്ചി), രാധാകൃഷ്ണ റാവു (റിട്ട. എഞ്ചിനീയര്‍ ഫാക്ട്), ചന്ദ്രപ്രഭ (ബാംഗ്ലൂര്‍), പരേതരായ സരസ്വതി, ഡോ.മോഹന്‍ റാവു.

Keywords : Obituary, Kanhangad, Advocate, Krishna Rao.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia