അഡ്വ. കോടോത്ത് നാരായണന്‍ നായര്‍ നിര്യാതനായി
Aug 29, 2015, 11:52 IST
കാസര്‍കോട്: (www.kasargodvartha.com 29/08/2015) അഡ്വ. കോടോത്ത് നാരായണന്‍ നായര്‍ (94) നിര്യാതനായി. കോഴിക്കോട്ടെ മകളുടെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. സംസ്ഥാനത്തെ പ്രമുഖ സിവില്‍ അഭിഭാഷകനും അറിയപ്പെടുന്ന സാസംകാരിക പ്രവര്‍ത്തകനുമായിരുന്നു. ബല്‍ഗാംലോ കോളജില്‍ നിന്നും നിയമപഠനം പൂര്‍ത്തിയാക്കിയ നാരായണന്‍ നായര്‍ കാസര്‍കോട്, തലശേരി, വടകര, കോഴിക്കോട് കോടതികളില്‍ രണ്ടുവര്‍ഷം മുമ്പുവരെ സിവില്‍ കേസുകളില്‍ ഹാജരായിരുന്നു. 1964 വരെ കോണ്‍ഗ്രസ് കാസര്‍കോട് ബ്ലോക്ക് പ്രസിഡണ്ടായിരുന്നു.
കോടോത്ത് വിരിക്കുളം തറവാട്ടിലെ പരേതരായ വി.പി. ഗോവിന്ദന്‍-കോടോത്ത് പാര്‍വതിയമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: പരേതയായ കമല. മക്കള്‍: പ്രദീപ് കുമാര്‍ (എറണാകുളം), അമൃത, അഡ്വ. മാധവനുണ്ണി (ഹൈക്കോടതി), വി പി സതി, ജ്യോതിപ്രിയ. മരുമക്കള്‍: ഡോ. പ്രസാദ്, അഡ്വ. വി എ സതീഷ്, വനജ, ശൈലജ.
1964 ന് ശേഷം സജീവരാഷ്ട്രീയം വിട്ട നാരായണന്‍ നായര്‍ പിന്നീട് സാഹിത്യരംഗത്ത് സജീവമാവുകയായിരുന്നു. കാസര്‍കോട് സാഹിത്യവേദിയുടെ സ്ഥാപകരില്‍ പ്രമുഖനായിരുന്ന ഇദ്ദേഹം 71 ല്‍ നടന്ന കാസര്‍കോട് സാഹിത്യപരിഷത്ത് സമ്മേളനത്തിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു. ഭാഷാപരമായ സംസ്ഥാന വിഭജനവുമായി ബന്ധപ്പെട്ട് മലയാളത്തിനു വേണ്ടി മഹാജന്‍ കമ്മീഷനു മുന്നില്‍ ഹാജരായിരുന്നു.
Keywords: Death, Obituary, Kasaragod, Kerala, Kodoth, Adv. Kodoth Narayanan Nayar passes away.
Advertisement: