ന്യൂനപക്ഷ കോണ്‍ഗ്രസ് മുന്‍ ജില്ലാ ചെയര്‍മാന്‍ അഡ്വ. ബി.കെ മാഹിന്‍ അന്തരിച്ചു
Sep 4, 2017, 11:27 IST
കാസര്‍കോട്: (www.kasargodvartha.com 04.09.2017) ന്യൂനപക്ഷ കോണ്‍ഗ്രസ് മുന്‍ ജില്ലാ ചെയര്‍മാനും കാസര്‍കോട് ബാറിലെ അഭിഭാഷകനുമായ ചെങ്കള ഇന്ദിരാനഗര്‍ കനിയടുക്കത്തെ അഡ്വ. ബി.കെ മാഹിന്‍ (68) അന്തരിച്ചു. തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. നേരത്തെ സിന്‍ഡിക്കറ്റ് ബാങ്ക് മുള്ളേരിയ ബ്രാഞ്ച് മാനേജറായിരുന്ന മാഹിന്‍ പിന്നീട് അഭിഭാഷകവൃത്തിയിലേക്ക് മാറുകയായിരുന്നു.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഭാര്യ സുലൈഖ മാഹിന്‍ ജില്ലാ പഞ്ചായത്ത് ചെങ്കള ഡിവിഷനില്‍ നിന്നും ഐഎന്‍എല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു. മക്കള്‍: അഡ്വ. ബേനസീര്‍ (ഡല്‍ഹി), അംജദ് (എഞ്ചിനീയര്‍), ആഷിഖ്.
മാഹിന്റെ മരണത്തില്‍ ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍, കാസര്‍കോട് ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് അഡ്വ.എ.എന്‍ അശോക് കുമാര്‍, സെക്രട്ടറി അഡ്വ. രാഘവന്‍, ലോയേഴ്‌സ് ഫോറം സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. സി.എന്‍ ഇബ്രാഹിം, പി യു സി എല്‍ ജില്ലാ പ്രസിഡണ്ട് മുഹമ്മദ് മാമു തുടങ്ങിയവര്‍ അനുശോചിച്ചു.
< !- START disable copy paste -->

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Adv. BK Mahin passes away