അതിഞ്ഞാലിലെ ടി അബ്ദുല്‍ ഖാദര്‍ ഹാജി നിര്യാതനായി
Oct 12, 2012, 21:25 IST
അജാനൂര്‍: പൗര പ്രമുഖനും കുവൈത്തിലെ ഹോട്ടല്‍ വ്യാപാരിയും ആദ്യകാല മുസ്ലീം ലീഗ് പ്രവര്‍ത്തകനുമായ അതിഞ്ഞാലിലെ ടി അബ്ദുല്‍ ഖാദര്‍ ഹാജി (84) മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നിര്യാതനായി.
60 കളില്‍ മുസ്ലീം ലീഗിന്റെ പ്രവര്‍ത്തന രംഗത്ത് നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു. പിന്നീട് കുവൈറ്റിലെത്തിയ അബ്ദുല്‍ ഖാദര്‍ ഹാജി നാല് പതിറ്റാണ്ടിലേറെക്കാലം അവിടെ ഹോട്ടല്‍ വ്യാപാര രംഗത്ത് സജീവമായിരുന്നു. എട്ടുവര്‍ഷത്തോളമായി പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു. മറിയുമ്മ ഹജ്ജുമ്മയാണ് ഭാര്യ.
മക്കള്‍: കാഞ്ഞങ്ങാട് മര്‍ചന്റ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് എം മുഹമ്മദ് കുഞ്ഞി (സെന്‍ട്രല്‍ ഓട്ടോകെയര്‍), എം ഹസ്സന്‍ (സെന്‍ട്രല്‍ ഓട്ടോ ഏജന്‍സീസ് നീലേശ്വരം), എം ഇബ്രാഹിം (സെന്‍ട്രല്‍ ഓട്ടോകെയര്‍), നഫീസ. മരുമക്കള്‍: എം കെ മുഹമ്മദ് കുഞ്ഞി (സെന്‍ട്രല്‍ ഓട്ടോകെയര്‍), ഖദീജ (പടന്നക്കാട്), സുഹ്‌റ (ഹൊസ്ദുര്‍ഗ്), സക്കീന (അതിഞ്ഞാല്‍).

Keywords: T.Abdul Khader Haji, Athinhal, Obituary, Ajanur, Kasaragod, Kerala, Malayalam news