കൊപ്ര ഷെഡിന്റെ ആസ്ബറ്റോസ് ഷീറ്റ് മാറ്റുന്നതിനിടെ മില്ലുടമ കുഴഞ്ഞുവീണ് മരിച്ചു
Sep 21, 2015, 13:00 IST
ആദൂര്‍: (www.kasargodvartha.com 21/09/2015) കൊപ്ര ഷെഡിന്റെ ആസ്ബറ്റോസ് ഷീറ്റ് മാറ്റുന്നതിനിടെ മില്ലുടമ കുഴഞ്ഞുവീണ് മരിച്ചു. ആദൂരിലെ ബി.എച്ച്. ഓയില്‍ മില്ലുടമ ബെച്ചപ്പാടി ഹസൈനാറാണ് (52) മരിച്ചത്. തിങ്കളാഴ്ച രാവിലെ കൊപ്ര ഷെഡിന്റെ ആസ്ബറ്റോസ് ഷീറ്റ് മാറ്റുമ്പോള്‍ നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ മുള്ളേരിയയിലെ ആശുപത്രിയിലും പിന്നീട് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വ്യാപാരി വ്യവസായി ഏകോപന സമിതി മുള്ളേരിയ യൂനിറ്റ് എക്‌സിക്യൂട്ടീവ് അംഗമായും പ്രവര്‍ത്തിച്ചിരുന്നു. ബെച്ചപ്പാടി അബ്ദുല്‍ഖാദര്‍ - മറിയുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: സഫിയ. മക്കള്‍: ഉനൈസ്, റിയാസ്, റമീസ്. സഹോദരങ്ങള്‍: മുഹമ്മദ് അലി (ഖത്തര്‍), അബ്ദുര്‍ റഹ്മാന്‍ (സൗദി), ബഷീര്‍ (സൗദി). ഖബറടക്കം: തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിയോടെ ആദൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.